ഹാരിയറിന്റെ ക്യാമോ എഡിഷനുമായി ടാറ്റ

By Web TeamFirst Published Nov 8, 2020, 8:53 PM IST
Highlights

സ്റ്റാന്‍ഡേര്‍ഡ് എസ്യുവിയേക്കാള്‍ 20,000 രൂപ വരെ അധിക വിലവരുന്ന ഹാരിയര്‍ ഡാര്‍ക്ക് എഡിഷനും ഇതേ വേരിയന്റുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
 

ഹാരിയറിന്റെ ക്യാമോ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. 16.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്സവ സീസണ്‍ വില്‍പ്പന വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മുന്‍നിര മോഡലായ ഹാരിയറിന്റെ ക്യാമോ എഡിഷന്‍ എത്തുന്നത്.

170 ബിഎച്ച്പി കരുത്തും 350 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇതില്‍ തുടരും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹെക്സ സഫാരി എഡിഷന് സമാനമായ പുതിയ പച്ച ഷേഡിലാണ് ഹാരിയര്‍ ക്യാമോ എഡിഷന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്ടി, എക്‌സ്ടി പ്ലസ്, എക്‌സ്‌സെഡ്, എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ്എ പ്ലസ് ( XT, XT+, XZ, XZA, XZ+, XZA+  ) എന്നിങ്ങനെ ആറ് വേരിയന്റുകളില്‍ വാഹനം എത്തും. 

സ്റ്റാന്‍ഡേര്‍ഡ് എസ്യുവിയേക്കാള്‍ 20,000 രൂപ വരെ അധിക വിലവരുന്ന ഹാരിയര്‍ ഡാര്‍ക്ക് എഡിഷനും ഇതേ വേരിയന്റുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍, മഹീന്ദ്ര XUV500 എന്നിവയാണ് ഹാരിയറിന്റെ പ്രധാന എതിരാളികള്‍. 


 

click me!