മലമുകളിലേക്ക് യാത്ര പോകുന്നോ? ഇതാ മലനിരകളിലെ രാജാക്കാന്മാരായ 3 എസ്‍യുവികൾ

Published : Mar 10, 2025, 12:31 PM IST
 മലമുകളിലേക്ക് യാത്ര പോകുന്നോ? ഇതാ മലനിരകളിലെ രാജാക്കാന്മാരായ 3 എസ്‍യുവികൾ

Synopsis

മലനിരകളിലെ സാഹസിക യാത്രകൾക്ക് അനുയോജ്യമായ ചില മികച്ച എസ്‌യുവികളെക്കുറിച്ച് ഈ ലേഖനത്തിൽ പറയുന്നു. മഹീന്ദ്ര ഥാർ, ജീപ്പ് റാംഗ്ലർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ വാഹനങ്ങൾ ഓഫ്‌റോഡിംഗിന് മികച്ച ഓപ്ഷനുകളാണ്.

ലനിരകളിൽ സഞ്ചരിക്കാനും ഓഫ്‌റോഡ് യാത്ര ചെയ്യാനും ഇഷ്‍ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ, എല്ലാ സാഹചര്യങ്ങളിലും ശക്തമാണെന്ന് തെളിയിക്കുന്ന ഒരു വാഹനം നിങ്ങൾക്ക് ആവശ്യമായി വരും. കാരണം സാധാരണ എസ്‌യുവികൾ പർവതങ്ങളിൽ അത്ര ഫലപ്രദമല്ല. അതുകൊണ്ട് തന്നെ, സാഹസികത ഇഷ്‍ടപ്പെടുന്നവർക്കായി, പർവതങ്ങളുടെ രാജാക്കന്മാർ എന്നറിയപ്പെടുന്ന അത്തരം അഞ്ച് വാഹനങ്ങളെക്കുറിച്ച് അറിയാം.

മഹീന്ദ്ര ഥാർ
ഓഫ്-റോഡിംഗിന്റെയോ മലനിരകളിലെ യാത്രയുടെയോ കാര്യത്തിൽ ഏറ്റവും സുരക്ഷിതമായ ഓപ്ഷനുകളിൽ ഒന്നായി മഹീന്ദ്ര ഥാർ 3 ഡോർ കണക്കാക്കപ്പെടുന്നു. ഇത് 4×4 കഴിവുകളോടെയാണ് വരുന്നത്. ഏത് ദുഷ്‌കരമായ ഭൂപ്രദേശത്തും ഡ്രൈവർക്ക് വാഹനത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായിക്കും. ബോഡി-ഓൺ-ഫ്രെയിം ഷാസി, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഓൾ-ടെറൈൻ ടയറുകൾ എന്നിവ ഇതിനെ ഇന്ത്യയിലെ ഒരു മികച്ച അഡ്വഞ്ചർ എസ്‌യുവിയാക്കുന്നു. ഇത്രയും സവിശേഷതകൾ ഉണ്ടായിരുന്നിട്ടും, ഥാർ റോക്‌സിന്റെ വരവോടെ മോഡലിന്റെ ആകർഷണം അൽപ്പം കുറഞ്ഞു. എങ്കിലും, കമ്പനിയുടെ നിരയിൽ ഈ മോഡലിന്റെ വിൽപ്പന കണക്കുകൾ ശക്തമാണ്. എസ്‌യുവി ഇപ്പോൾ 11.50 ലക്ഷം രൂപ പ്രാരംഭ വിലയിൽ വാങ്ങാം, അതേസമയം ഉയർന്ന മോഡലിന് 17.60 ലക്ഷം രൂപ വരെ  എക്സ്-ഷോറൂം വിലയുണ്ട്. 

ജീപ്പ് റാംഗ്ലർ
ഈ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ജീപ്പ് റാംഗ്ലർ. ഓഫ്-റോഡർ കഴിവുകൾക്ക് പേരുകേട്ട മോഡലാണ് ഇത്. ഏത് കഠിനമായ വെല്ലുവിളിയെയും അതിജീവിക്കാൻ റാംഗ്ളറിന് കഴിയും. ഈ മോഡലിൽ അപൂർവവും നൂതനവുമായ ചില സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിരിക്കുന്നു. അത് ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതാക്കുന്നു. റോക്ക്-ട്രാക്ക് 4×4 സിസ്റ്റം, സ്വേ ബാർ ഡിസ്‍കണക്ട്, 4:1 ലോ-ഗിയർ അനുപാതം, ബോഡി-ഓൺ-ഫ്രെയിം ഡിസൈൻ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. ജീപ്പ് റാംഗ്ലറിന്റെ എക്സ്-ഷോറൂം വില 67.65 രൂപയിൽ ആരംഭിക്കുന്നു.

ടൊയോട്ട ഫോർച്യൂണർ
ഓഫ്-റോഡിംഗിനെയും ഏറ്റവും വിശ്വസനീയമായ എസ്‌യുവികളെയും കുറിച്ചാണ് പരിശോധിക്കുന്നതെങ്കിൽ, ടൊയോട്ട ഫോർച്യൂണറിനെ അവഗണിക്കുക പ്രയാസമാണ്. ഇത്തരം ഉപയോഗങ്ങൾക്ക് ആവശ്യമായവയെല്ലാം ഇതിലുണ്ട്. ശക്തമായ 2755 സിസി ഡീസൽ എഞ്ചിനും (1GD-FTV ടർബോചാർജ്ഡ് D-4D I4) 2694 സിസി പെട്രോൾ എഞ്ചിനുമാണ് ടൊയോട്ട ഫോർച്യൂണറിന് കരുത്ത് പകരുന്നത്. 4WD ഓപ്ഷൻ, ഉയർന്നതും താഴ്ന്നതുമായ റേഞ്ച്, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ (DAC), ആക്റ്റീവ് ട്രാക്ഷൻ കൺട്രോൾ (A-TRC) തുടങ്ങിയ മറ്റ് നിരവധി സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.


PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം