പുതിയ ടൂവീലര്‍ വാങ്ങുന്നവര്‍ ഈ വസ്‍തുക്കള്‍ക്ക് പണം കൊടുക്കരുതെന്ന് പൊലീസ്!

By Web TeamFirst Published Sep 29, 2020, 12:50 PM IST
Highlights

പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹനങ്ങല്‍ക്കൊപ്പം ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ ഡീലര്‍മാര്‍ സൗജന്യമായി നല്‍കേണ്ടതാണെന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രികര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍ എന്നിവയ്ക്ക് അധിക പണം നല്‍കേണ്ടതില്ലെന്ന് പൊലീസ് പറയുന്നു. കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങല്‍ക്കൊപ്പം നിര്‍മ്മാതാക്കള്‍ ഹെല്‍മറ്റും വിലയില്ലാതെ നല്‍കിയെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍ത് നല്‍കിയാല്‍ മതിയെന്നാണ് നിയമം. കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം  നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക്  ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടമെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കേറ്റ് റദ്ദ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.  ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതാണെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

 പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക്  ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം.  കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം  നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നൽകേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതാണ്. 

click me!