ഹീറോ സർവ്വീസ് 100 രൂപയ്ക്ക്!

Published : Mar 06, 2021, 12:27 PM ISTUpdated : Mar 06, 2021, 12:30 PM IST
ഹീറോ സർവ്വീസ് 100 രൂപയ്ക്ക്!

Synopsis

മാർച്ച് 8 വരെ നടത്തുന്ന എല്ലാ പെയ്ഡ് സർവ്വീസുകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഫ്രീ സർവ്വീസ് കാലാവധി കഴിഞ്ഞിരിക്കുന്നവരുടെ എല്ലാ പെയ്ഡ് സർവ്വീസുകൾക്കും മാർച്ച് 5 മുതൽ 8 വരെ ഈ തുക നൽകിയാൽ മതി.

ഹീറോ ബൈക്കുകളുടേയും സ്കൂട്ടറുകളുടേയും സർവ്വീസ് 100 രൂപയ്ക്ക്! 10 കോടി വാഹനവില്പന എന്ന നാഴികക്കല്ലു പിന്നിട്ടതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഹീറോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 8 വരെ നടത്തുന്ന എല്ലാ പെയ്ഡ് സർവ്വീസുകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഫ്രീ സർവ്വീസ് കാലാവധി കഴിഞ്ഞിരിക്കുന്നവരുടെ എല്ലാ പെയ്ഡ് സർവ്വീസുകൾക്കും മാർച്ച് 5 മുതൽ 8 വരെ ഈ തുക നൽകിയാൽ മതി.

ചുരുങ്ങിയ നിരക്കിലുള്ള പെയ്ഡ് സർവ്വീസിനു പുറമെ ഈ ദിവസങ്ങളിൽ എല്ലാ വാഹന ഉടമകൾക്കും ഹീറോ ഷോറൂമുകളിലെത്തി തികച്ചും സൗജന്യമായി വാഷിങ്ങും പോളീഷിങ്ങും നൈട്രജൻ ഫില്ലിങ്ങും നടത്താം. റോഡ് അസിസ്റ്റൻസിനും വാർഷിക മെയിൻ്റനൻസ് കോൺട്രാക്ടിനും 100 രൂപ വീതം ഇളവും ആഘോഷങ്ങളുടെ ഭാഗമായി ഹീറോ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ഓരോ വാഹന ഉടമയ്ക്കും എന്തെങ്കിലും ഒരാനുകൂല്യം ആഘോഷങ്ങളുടെ ഭാഗമായി ലഭ്യമാകണം എന്നതിനാലാണ് അടിസ്ഥാനപരമായ ഇത്രയും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഹീറോ അധികൃതർ പറഞ്ഞു.

"

ഹീറോ മോട്ടോർ സൈക്കിൾ - സ്കൂട്ടർ ശ്രേണികളിൽ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഈ ദിവസങ്ങളിൽ ഹീറോ ഷോറൂമുകളിൽ ലഭ്യമാകും. മാർച്ച് 8 ന്, അന്താരാഷ്ട്രവനിതാ ദിനം പ്രമാണിച്ച് സ്കൂട്ടറുകൾക്കായി പ്രത്യേക വില്പനാനുകൂല്യങ്ങളും ലഭ്യമാകുമെന്ന് ഹീറോ കമ്പനി അറിയിച്ചു.

2021 ജനുവരി 21നാണ് ഇന്ത്യയിൽ 10 കോടി വാഹനവില്പന എന്ന നാഴികക്കല്ല് ഹീറോ പിന്നിടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റുവരുന്ന കമ്പനിയാണ് ഹീറോ.

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ