ഓരോ ദിവസവും ജനപ്രിയത ഇടിയുന്നു, വാങ്ങാൻ ആളില്ലാതെ ഈ ബൈക്കിന്‍റെ തുടർഭരണം അവസാനിക്കുന്നോ!

Published : Dec 18, 2023, 03:44 PM IST
ഓരോ ദിവസവും ജനപ്രിയത ഇടിയുന്നു, വാങ്ങാൻ ആളില്ലാതെ ഈ ബൈക്കിന്‍റെ തുടർഭരണം അവസാനിക്കുന്നോ!

Synopsis

2023 നവംബറിൽ മൊത്തം 20,926 യൂണിറ്റ് ഹീറോ ഗ്ലാമർ ബൈക്കുകൾ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം ഒക്ടോബറിൽ 37,476 യൂണിറ്റായിരുന്നു.

ഒരുകാലത്ത് ഹീറോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായിരുന്ന ഹീറോ ഗ്ലാമറിന്റെ വിൽപ്പനയിൽ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2023 നവംബറിലെ മോട്ടോർസൈക്കിൾ വിൽപ്പനയുടെ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഹീറോ ഗ്ലാമറിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകൾ. ഹീറോ ഗ്ലാമർ വിൽപ്പന പ്രതിമാസ അടിസ്ഥാനത്തിൽ 44.16 ശതമാനം കുറഞ്ഞു. 2023 നവംബറിൽ മൊത്തം 20,926 യൂണിറ്റ് ഹീറോ ഗ്ലാമർ ബൈക്കുകൾ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം ഒക്ടോബറിൽ 37,476 യൂണിറ്റായിരുന്നു. അതായത് 2023 ഒക്ടോബറിനെ അപേക്ഷിച്ച് ഹീറോ ഗ്ലാമറിന്റെ വിൽപ്പനയിൽ 16,550 യൂണിറ്റുകളുടെ കുറവുണ്ടായി. ബൈക്ക് വിൽപ്പന പട്ടികയിൽ ആദ്യ 10ൽ ഇടം നേടിയ കമ്പനികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. 

ഈ വിൽപ്പന പട്ടികയിൽ ഹീറോ സ്‌പ്ലെൻഡർ വീണ്ടും ഒന്നാമതെത്തി. 2023 നവംബറിൽ 2,50,786 യൂണിറ്റ് ഹീറോ സ്‌പ്ലെൻഡർ ബൈക്കുകൾ വിറ്റു. എന്നിരുന്നാലും, പ്രതിമാസ അടിസ്ഥാനത്തിൽ, ഹീറോ സ്‌പ്ലെൻഡറിന്റെ വിൽപ്പന 19.37 ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം ഒക്ടോബറിൽ 3,11,031 യൂണിറ്റ് ബൈക്കുകളാണ് ഹീറോ സ്‌പ്ലെൻഡർ വിറ്റഴിച്ചത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹോണ്ട ഷൈൻ. 2023 നവംബറിൽ ഹോണ്ട ഷൈൻ മൊത്തം 1,55,943 യൂണിറ്റ് ബൈക്കുകൾ വിറ്റു. ഹോണ്ട ഷൈൻ വിൽപ്പനയിൽ 4.67 ശതമാനത്തിന്റെ പ്രതിമാസ ഇടിവുണ്ടായി. ഒക്ടോബർ മാസത്തിൽ 1,63,587 യൂണിറ്റ് ബൈക്കുകളാണ് ഹോണ്ട ഷൈൻ വിറ്റത്.

ഇറക്കി ഒരു വർഷം മാത്രം, ഈ വണ്ടിയെ നവീകരിക്കാൻ മഹീന്ദ്ര

ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബജാജ് പൾസർ. 2023 നവംബർ മാസത്തിൽ ബജാജ് പൾസർ 1,30,430 യൂണിറ്റ് ബൈക്കുകൾ വിറ്റു. എങ്കിലും, ബജാജ് പൾസർ വിൽപ്പനയിൽ പ്രതിമാസ അടിസ്ഥാനത്തിൽ 19.29 ശതമാനം ഇടിവുണ്ടായി. ഒക്ടോബർ മാസത്തിൽ 1,61,572 യൂണിറ്റ് ബജാജ് പൾസർ ബൈക്കുകളാണ് വിറ്റഴിച്ചത്. ഹീറോ എച്ച്എഫ് ഡീലക്സ് വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്താണ്. ഹീറോയുടെ ഈ ബൈക്ക് നവംബർ മാസത്തിൽ 1,16,421 യൂണിറ്റ് ബൈക്കുകൾ വിറ്റു. ഒക്ടോബർ മാസത്തിൽ ഇത് 1,17,719 യൂണിറ്റായിരുന്നു എന്നാണ് കണക്കുകൾ. 

youtubevideo

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം