ജീവനക്കാര്‍ക്കായി കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവുമായി ഹീറോ

By Web TeamFirst Published Apr 10, 2021, 3:09 PM IST
Highlights

ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായ ഹീറോ

കമ്പനിയിലെ ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായ ഹീറോ മോട്ടോര്‍ കോര്‍പ്പ്. ഗ്രൂപ്പിന് കീഴിലുള്ള ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസ്, ഹീറോ ഫിന്‍കോര്‍പ്പ്, റോക്ക്മാന്‍ ഇന്‍ഡസ്ട്രീസ്, ഹീറോ ഇലക്ട്രോണിക്‌സ്, എജി ഇന്‍ഡസ്ട്രീസ് എന്നിവയിലുടനീളം സമാനമായ വാക്‌സിനേഷന്‍ ഡ്രൈവും കമ്പനി നടത്തുമെന്നും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഡ്രൈവിന്റെ ചിലവ് കമ്പനി വഹിക്കുമെന്നാണ് റിപ്പോർട്ടുകള്‍. 

ഡീലര്‍മാരുമായും സപ്ലൈ ചെയിന്‍ പങ്കാളികളുമായും ചേര്‍ന്ന് ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ജീവനക്കാര്‍ക്ക് സമാനമായ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് സഹായിച്ചതായി കമ്പനി പറയുന്നു. ഹീറോ മോട്ടോകോര്‍പ്പ്, ഗ്രൂപ്പ് കമ്പനികള്‍, സപ്ലൈ ചെയിന്‍ പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 80,000-ത്തിലധികം ജീവനക്കാരെ ഇതിൽ ഉള്‍പ്പെടുത്തും. റിപ്പോർട്ട് പ്രകാരം ഹീറോ മോട്ടോകോര്‍പ്പിന്റെ പാന്‍-ഇന്ത്യ ഡീലര്‍ നെറ്റ്‌വര്‍ക്കിനും സമാനമായ ഡ്രൈവ് ആരംഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ തുടക്ക കാലത്ത് സഹായഹസ്‍തവുമായി ഹീറോ എത്തിയിരുന്നു. 2020 മാര്‍ച്ചില്‍ കൊവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപയോളം നല്‍കിയ ആദ്യത്തെ കോര്‍പ്പറേറ്റുകളില്‍ ഒരാളാണ് ഹീറോ ഗ്രൂപ്പ്. ഈ തുകയില്‍ 50 കോടി രൂപ PM-കെയേഴ്‌സ് ഫണ്ടിലേക്കും ബാക്കി 50 കോടി മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുമാണ് ചെലവഴിച്ചത്. 

click me!