Latest Videos

Hero MotoCorp : 'സിംഹത്തിന്റെ ​ഗർജ്ജനം'; ഹീറോയുടെ വിൽപ്പന കണക്കുകളിൽ കണ്ണുതള്ളി വാഹനലോകം, നേടിയത് വൻ വളർച്ച

By Web TeamFirst Published Jun 4, 2022, 10:23 AM IST
Highlights

കഴിഞ്ഞ മാസത്തെ കമ്പനിയുടെ മൊത്തം വിൽപ്പന 4,86,704 യൂണിറ്റുകളാണ് എന്നത് എടുത്തുപറയേണ്ടതാണ്. ഇതിൽ ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര വിപണിയിൽ 4,66,466 യൂണിറ്റുകൾ വിറ്റപ്പോൾ 20,238 യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‍തു

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ( Hero MotoCorp) 2022 മെയ് മാസത്തെ വിൽപ്പന (Sales) കണക്കുകൾ പുറത്ത് വിട്ടു. കഴിഞ്ഞ മാസം കമ്പനി ഇന്ത്യയിൽ 4,86,704 ഇരുചക്രവാഹനങ്ങൾ വിറ്റ് 165 ശതമാനവുമായി വൻ വളർച്ച രേഖപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,83,044 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു. 2022 മെയ് മാസത്തിൽ വിറ്റ 4,86,704 ഇരുചക്രവാഹനങ്ങളിൽ 4,52,246 യൂണിറ്റുകൾ മോട്ടോർസൈക്കിളുകളും ബാക്കി 34,458 യൂണിറ്റുകൾ സ്‍കൂട്ടറുകളുമാണ് എന്നാണ് കണക്കുകള്‍.

എന്നിരുന്നാലും, കഴിഞ്ഞ മാസത്തെ കമ്പനിയുടെ മൊത്തം വിൽപ്പന 4,86,704 യൂണിറ്റുകളാണ് എന്നത് എടുത്തുപറയേണ്ടതാണ്. ഇതിൽ ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര വിപണിയിൽ 4,66,466 യൂണിറ്റുകൾ വിറ്റപ്പോൾ 20,238 യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‍തു കൂടാതെ, മാസ വില്‍പ്പനയുടെ അടിസ്ഥാനത്തിൽ വിൽപ്പന കണക്കുകള്‍ താരതമ്യം ചെയ്യുമ്പോൾ, കമ്പനി 2022 മെയ് മാസത്തിൽ 4,18,622 യൂണിറ്റുകൾ വിറ്റ ഏപ്രിൽ മാസത്തിൽ 16 ശതമാനം വളർച്ച രേഖപ്പെടുത്തി.

പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള സർക്കാരിന്റെ സമീപകാല തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് ഇന്ധനച്ചെലവ് ഗണ്യമായി കുറച്ചു എന്നും വ്യവസായത്തിലെ വികസനത്തെക്കുറിച്ച് ഹീറോ മോട്ടോകോർപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിക്രം കസ്‌ബേക്കർ പറഞ്ഞു. രാജ്യത്തെ മോട്ടോർ സൈക്കിള്‍, സ്‍കൂട്ടർ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം കൊണ്ട് ഉണ്ടായത്. ആഭ്യന്തര വിപണിയിൽ ഉരുക്ക് വില കുറയ്ക്കാൻ സഹായിക്കുന്ന ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങളുടെ തീരുവ വെട്ടിക്കുറയ്ക്കാനുള്ള നടപടികളെയും കമ്പനി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, വ്യവസായം രം​ഗം വീണ്ടെടുക്കാൻ തുടങ്ങിയിരിക്കുന്ന സമയത്ത് തേർഡ് പാർട്ടി ഇൻഷുറൻസ് നിരക്കുകളിലെ വർദ്ധനവ് ഉപഭോക്തൃ വികാരങ്ങളെ പ്രതികൂലമായി ബാധിക്കും. കാരണം ഇത് ഇന്ത്യയിലെ ഇരുചക്രവാഹനങ്ങളുടെ മുൻകൂർ ചെലവ് വർദ്ധിപ്പിക്കുന്ന നയമാണ്. പല രാജ്യങ്ങളിലും സാധാരണയായി സംഭവിക്കുന്നതുപോലെ വാർഷിക പുതുക്കലുകൾക്ക് പകരം 3-5 വർഷത്തേക്ക് ഇൻഷുറൻസ് അടയ്ക്കുന്നത് അസാധാരണമാണ്. ഇരുചക്ര വാഹന വ്യവസായം ഇക്കാര്യത്തിൽ സർക്കാർ ഇടപെടലും പിന്തുണയും തേടുന്നുവെന്നും വിക്രം കസ്‌ബേക്കർ കൂട്ടിച്ചേർത്തു,

ഹീറോ മോട്ടോകോർപ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ലോഞ്ച് വീണ്ടും വൈകിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ഇലക്ട്രിക് മൊബിലിറ്റിക്കായി കമ്പനി അടുത്തിടെ തങ്ങളുടെ പുതിയ സമർപ്പിത ബ്രാൻഡായ വിഡ അവതരിപ്പിച്ചിരുന്നു. തുടക്കത്തിൽ, ഹീറോ മോട്ടോകോർപ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ 2022 മാർച്ചിൽ അവതരിപ്പിക്കേണ്ടതായിരുന്നു, അത് പിന്നീട് ജൂലൈയിലേക്ക് മാറ്റിവച്ചു. ഇപ്പോൾ, നിലവിലുള്ള വിതരണ ശൃംഖലയിലെ പ്രശ്‍നങ്ങൾ കാരണം ഇത് വരാനിരിക്കുന്ന ഉത്സവ സീസണിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!