Hero MotorCorp : ആഗോള വിപണിയില്‍ വമ്പന്‍ കച്ചവടവുമായി ഹീറോ മോട്ടോകോർപ്പ്

Web Desk   | Asianet News
Published : Jan 03, 2022, 10:11 AM IST
Hero MotorCorp : ആഗോള വിപണിയില്‍ വമ്പന്‍ കച്ചവടവുമായി ഹീറോ മോട്ടോകോർപ്പ്

Synopsis

ആഗോളതലത്തില്‍ 2.89 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിള്‍, സ്‍കൂട്ടര്‍ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ( Hero MotoCorp) 2021-നെ സ്നേഹപൂർവ്വം ഓർക്കാൻ സാധ്യതയുണ്ട്. കാരണം ഈ കഴിഞ്ഞ വർഷം ഇന്ത്യൻ, ആഗോള വാഹന വ്യവസായത്തിന് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, ഹീറോ മോട്ടോകോർപ്പിന് ഈ കലണ്ടർ വർഷത്തിലെ എക്കാലത്തെയും ഉയർന്ന യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ആഗോളതലത്തില്‍ 2.89 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യ, ആഫ്രിക്ക, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലും കരീബിയൻ മേഖലയിലും കഴിഞ്ഞ വർഷം ഹീറോ മോട്ടോകോർപ്പ് അതിന്റെ സാന്നിധ്യം വിപുലീകരിച്ചു. ഇത് ഇന്ത്യക്ക് പുറത്തുള്ള വിപണികളിൽ 71% വിൽപ്പന വർധിപ്പിക്കാൻ കമ്പനിയെ സഹായിച്ചു. 2.89 ലക്ഷം എന്ന കണക്ക് ശ്രദ്ധേയമാണെങ്കിലും, 2020-ൽ കമ്പനി വിദേശ വിപണികളിൽ 1.69 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു എന്ന വസ്‍തുതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടിയാണ് കമ്പനിയുടെ വമ്പന്‍ പ്രകടനം ശ്രദ്ധേയമാകുന്നത്. 

 ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ

നിലവിലുള്ള കോവിഡ് -19 പാൻഡെമിക് കാരണം ആഗോള ലോജിസ്റ്റിക്‌സിലെയും വിതരണ ശൃംഖലയിലെയും പരിമിതികൾ കണക്കിലെടുക്കുമ്പോല്‍ 2021 കലണ്ടർ വർഷത്തിലെ ആഗോള വിപണികളിലെ വില്‍പ്പന അളവ് കമ്പനിയുടെ പദ്ധതികൾക്ക് അനുസൃതമാണെന്ന് ഹീറോ മോട്ടോര്‍ കോര്‍പ് ഗ്ലോബൽ ബിസിനസ് മേധാവി സഞ്ജയ് ഭാൻ പറഞ്ഞു. 2025-ഓടെ തങ്ങളുടെ ആഗോള ബിസിനസിൽ നിന്ന് കമ്പനിയുടെ മൊത്തം വോള്യത്തിന്റെ 15 ശതമാനം നേടുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഹീറോ മോട്ടോകോർപ്പ് നിലവിൽ 42 രാജ്യങ്ങളിൽ സാനിധ്യം അറിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആഗോള വിപണികൾ ക്രമേണ തുറക്കുന്നതിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. വ്യക്തമായും ഇന്ത്യയിലും ഒരു പ്രബലരായ കമ്പനി ആണെങ്കിലും, താരതമ്യേന പുതിയ കമ്പനികള്‍ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കമ്പനി ഇപ്പോൾ ഇവിടെ ബാറ്ററി പവറിലേക്ക് നോക്കുകയാണ്. ഇതിന്റെ ആദ്യ ഇലക്ട്രിക് ഉൽപ്പന്നം മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും, ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള പ്ലാന്റിൽ ഇത് നിർമ്മിക്കും.

എന്നാൽ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കൊപ്പം, മുന്നോട്ടുള്ള പാതയിൽ വ്യവസായത്തിന് വലിയ വെല്ലുവിളികൾ ഉണ്ടായേക്കാം. 2021 ഡിസംബറിൽ, ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര വിപണിയിൽ 394,773 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. നവംബറിൽ ഇത് 349,393 യൂണിറ്റുകള്‍ ആയിരുന്നു എന്നാണ് കണക്കുകള്‍. ഡിസംബറിലെ മൊത്തം വിൽപ്പനയിൽ 3,74,485 എണ്ണം ഇന്ത്യയിൽ വിറ്റപ്പോൾ ബാക്കി 20,288 ഇരുചക്രവാഹനങ്ങൾ കയറ്റുമതി ചെയ്‍തതാണ്. 

വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഈ കമ്പനി; ജനുവരി 4 മുതല്‍ ജനപ്രിയ മോഡലുകളുടെ വില കൂടും

2020 ഡിസംബറില്‍ കമ്പനി ഈ സ്ഥാനത്ത് മൊത്തം 4,47,335 യൂണിറ്റുകൾ വിറ്റിരുന്നു. അതായത് മൊത്തത്തിലുള്ള വിൽപ്പനയിൽ കഴിഞ്ഞ മാസം ഏകദേശം 12 ശതമാനം ഇടിവുണ്ടായി. നിലവിൽ, കമ്പനിയുടെ വിൽപ്പനയുടെ ഭൂരിഭാഗവും മോട്ടോർസൈക്കിളുകളിൽ നിന്നാണ് വരുന്നത്. പ്രത്യേകിച്ച് സ്പ്ലെൻഡർ, പാഷൻ, ഗ്ലാമർ എന്നീ മൂന്ന് ബ്രാൻഡുകളിൽ നിന്നാണ്. ഹീറോയുടെ സ്‍കൂട്ടർ ശ്രേണി വളരെ കുറച്ച് സംഭാവനയാണ് നൽകുന്നതെങ്കിലും വിപണിയിൽ മാന്യമായ ബ്രാൻഡ് മൂല്യം നിലനിർത്തുന്നു.

അതേസമയം അടുത്തിടെ ഡെസ്റ്റിനി 125, പ്ലെഷര്‍ പ്ലസ് എന്നീ സ്‍കൂട്ടറുകളിലും സ്‍മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഹീറോ മോട്ടോര്‍ കോര്‍പ് ഉള്‍പ്പെടുത്തിയിരുന്നു. ഹീറോ കണക്റ്റ് എന്നറിയപ്പെടുന്ന ഈ സവിശേഷത കമ്പനി 4,999 രൂപയുടെ ആമുഖ വിലയ്ക്ക് പുറത്തിറക്കിയത്.  പരിമിതമായ കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ, വില 6,499 രൂപയായി ഉയരും. നിലവിലുള്ള വാഹനങ്ങളിലും ഈ സവിശേഷത ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. നിലവിൽ കമ്പനിയുടെ എക്സ്പൾസ് 200 ന് ഈ സംവിധാനം ലഭ്യമാണ്. 

ക്രൂയിസ് കൺട്രോൾ ഫീച്ചറുമായി ഹീറോ ഒപ്റ്റിമ

ഹീറോ കണക്റ്റിന് നിരവധി സുരക്ഷാ ഫീച്ചറുകളുണ്ട്. കൂടാതെ നിങ്ങളുടെ വാഹനത്തിന്റെ സവാരി സ്ഥിതിവിവരക്കണക്കുകളും നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നിന്ന് ലഭിക്കും. മാത്രമല്ല, ഹീറോ കണക്റ്റിന്റെ രസകരമായ ഒരു പ്രത്യേകത, ഡ്രൈവിംഗ് സ്കോർ എന്ന സവിശേഷതയോടെയാണ് ഇത് വരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങളുടെ സവാരി പെരുമാറ്റത്തെ അടിസ്ഥാനമാക്കി അപ്ലിക്കേഷൻ ഒരു സ്കോർ നൽകുന്നു. കൂടാതെ, ഹീറോ കണക്റ്റിന് ഒരു ടോപ്പിൾ അലേർട്ടും വരുന്നു. നിങ്ങളുടെ വാഹത്തിന് എന്തെങ്കിലും തകരാറ് സിസ്റ്റം കണ്ടെത്തിയാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും അടിയന്തര കോൺടാക്റ്റുകളിലേക്കും ഈ ആപ്ലിക്കേഷൻ അറിയിപ്പ് അയയ്ക്കും. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ