ഹീറോ എക്സ്പൾസ് 200 വില്പന 10,000 കവിഞ്ഞു!

By Web TeamFirst Published Feb 26, 2021, 6:16 PM IST
Highlights

ഹീറോയുടെ ജയ്പൂരിലുള്ള സ്വന്തം ഗവേഷണശാലയിൽ തന്നെ പൂർണ്ണമായും വികസിപ്പിച്ചെടുത്ത സാങ്കേതികസംവിധാനങ്ങളാണ് എക്സ്പൾസ് 200ൻ്റെ ബിഎസ്6 നിലവാരത്തിലുള്ള ഈ പുത്തൻ വാഹനത്തിനുള്ളത്. 2020 ലെ ഇന്ത്യൻ മോട്ടോർ സൈക്കിൾ ഓഫ് ദി ഇയർ പുരസ്കാരവും ഈ വാഹനത്തിനായിരുന്നു.

ഹീറോയുടെ ബിഎസ്6 ശ്രേണിയിലുള്ള ഫ്ലാഗ്ഷിപ്പ് വാഹനമായ എക്സ്പൾസ് 200 ന് കേരളത്തിൽ വൻ വില്പന. കൊറോണ സാഹചര്യത്തിലും 2020 ജൂലൈയിൽ പുറത്തിറക്കിയ എക്സ്പൾസ് 200ൻ്റെ പുത്തൻ മോഡലിന് 10,000 യൂണിറ്റുകളുടെ വില്പനയാണ് കേരളത്തിൽ മാത്രം ഉണ്ടായത്. ഹീറോയുടെ പ്രീമിയം വാഹനശ്രേണിയിലെ ഈ പുത്തൻ താരോദയത്തിന് വാഹനപ്രേമികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നല്ല പ്രചാരമാണ് ലഭിച്ചത്.

ഹീറോയുടെ ജയ്പൂരിലുള്ള സ്വന്തം ഗവേഷണശാലയിൽ തന്നെ പൂർണ്ണമായും വികസിപ്പിച്ചെടുത്ത സാങ്കേതികസംവിധാനങ്ങളാണ് എക്സ്പൾസ് 200ൻ്റെ ബിഎസ്6 നിലവാരത്തിലുള്ള ഈ പുത്തൻ വാഹനത്തിനുള്ളത്. 2020 ലെ ഇന്ത്യൻ മോട്ടോർ സൈക്കിൾ ഓഫ് ദി ഇയർ പുരസ്കാരവും ഈ വാഹനത്തിനായിരുന്നു.

രാജ്യമെമ്പാടും നിന്ന് മികച്ച പ്രതികരണങ്ങളാണ് എക്സ്പൾസിൻ്റെ പുത്തൻ മോഡലിന് ലഭിച്ചിട്ടുള്ളതെന്ന് ഹീറോ മോട്ടോകോർപ്  സെയിൽസ് ഹെഡ് നവീൻ ചൗഹാൻ പറഞ്ഞു. 10,000 യൂണിറ്റുകളുടെ വില്പന എന്ന നിർണ്ണായക സ്ഥാനം ആദ്യമായി പിന്നിട്ടത് കേരളത്തിലാണ്.

200സിസി ഓയിൽ കൂൾഡ് ബിഎസ്6 എൻജിനാണ് എക്സ്പൾസ് 200ന് കരുത്തുപകരുന്നത്. അത്യാധുനികമായ  പ്രോഗ്രാംഡ് ഫ്യുവൽ ഇൻജക്ഷനും എക്സ്‌സെൻസ് ടെക്നോളജിയും ഹീറോ ഈ കരുത്തനിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.

ഉന്നതമായ ടെക്നോളജിയും ആധുനികമായ ഡിസൈനും വ്യത്യസ്തതയേകുന്ന അനുഭവവുമാണ് എക്സ്പൾസിൻ്റെ മുഖമുദ്രയായി ഹീറോ മുന്നോട്ടുവയ്ക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇത്തരത്തിൽ മികവുറ്റ നിരവധി പുതിയ മോഡലുകൾ പുറത്തിറക്കാനുള്ള പദ്ധതിയുമായിട്ടാണ് ഹീറോ മോട്ടോകോർപ്പ് മുന്നോട്ടുപോകുന്നത്.

click me!