ആ പേരുകള്‍ക്ക് ട്രേഡ്‍മാര്‍ക്ക്, റോയല്‍ എൻഫീല്‍ഡിനെ ചുഴറ്റിയടിക്കാൻ ഹീറോ

Published : Oct 12, 2023, 03:09 PM IST
ആ പേരുകള്‍ക്ക് ട്രേഡ്‍മാര്‍ക്ക്, റോയല്‍ എൻഫീല്‍ഡിനെ ചുഴറ്റിയടിക്കാൻ ഹീറോ

Synopsis

ഇപ്പോഴിതാ കമ്പനി 'ഹുരികൻ', 'ഹുരികാൻ 440' എന്നീ പേരുകൾക്കായി വ്യാപാരമുദ്ര അവകാശം നേടിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന 400 സിസി ഓഫറിനായി അവയെ ഉപയോഗിക്കാനിടയുണ്ട്. ഹീറോ മോട്ടോകോർപ്പ് ഏതാനും മാസങ്ങൾക്ക് മുമ്പ് 'ഹീറോ നൈറ്റ്സ്റ്റർ 440' എന്ന പേര് ട്രേഡ്മാർക്ക് ചെയ്തിരുന്നു.  

ന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡിന്റെ പ്രബലമായ സ്ഥാനത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് കടുത്ത മത്സരമുള്ള 350 സിസി-500 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ മത്സരിക്കാൻ ഹീറോ മോട്ടോകോർപ്പ് വമ്പൻ പദ്ധതികൾ ആവിഷ്‍കരിക്കുകയാണ്. റോയൽ എൻഫീൽഡിന്റെ ശക്തികേന്ദ്രത്തെ ലക്ഷ്യമാക്കിയുള്ള പണിപ്പുരയിലെ പ്രധാന മോട്ടോർസൈക്കിളുകളിലൊന്ന് 400 സിസി മോഡലായിരിക്കും. അടുത്തിടെ പുറത്തിറക്കിയ ഹാർലി-ഡേവിഡ്‌സൺ X440 യുമായി ഇതിന് സമാനതകള്‍ ഉണ്ട്. 

ഇപ്പോഴിതാ കമ്പനി 'ഹുരികൻ', 'ഹുരികാൻ 440' എന്നീ പേരുകൾക്കായി വ്യാപാരമുദ്ര അവകാശം നേടിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന 400 സിസി ഓഫറിനായി അവയെ ഉപയോഗിക്കാനിടയുണ്ട്. ഹീറോ മോട്ടോകോർപ്പ് ഏതാനും മാസങ്ങൾക്ക് മുമ്പ് 'ഹീറോ നൈറ്റ്സ്റ്റർ 440' എന്ന പേര് ട്രേഡ്മാർക്ക് ചെയ്തിരുന്നു.

വിപണിയിൽ എത്തുമ്പോൾ, അടുത്തിടെ അവതരിപ്പിച്ച ട്രയംഫ് സ്പീഡ് 400, വരാനിരിക്കുന്ന ട്രയംഫ് സ്‌ക്രാമ്പ്ളർ 400X എന്നിവയ്‌ക്കൊപ്പം റോയൽ എൻഫീൽഡിന്റെ 350 സിസി ലൈനപ്പിൽ നിന്ന് ഹീറോ ഹുരികാൻ 440 നേരിട്ട് മത്സരിക്കും. ഹാർലി-ഡേവിഡ്‌സണിന്‍റെ അതേ പ്ലാറ്റ്‌ഫോമും ഘടകങ്ങളും എഞ്ചിനും പങ്കിടും. എന്നിരുന്നാലും, ഇരു മോഡലുകള്‍ക്കും വ്യതിരിക്തമായ ഡിസൈനുകളും മുന്നോട്ട് ചായുന്ന റൈഡിംഗ് പോസ്ചറും ലഭിക്കും. ഹീറോ ഹുരികാൻ 440ന് റെട്രോ-തീം വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, മസ്‍കുലർ ഫ്യുവൽ ടാങ്ക്, ബാർ-എൻഡ് മിററുകൾ, വീതിയേറിയ ഹാൻഡിൽബാറുകൾ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ലഭിച്ചേക്കാം.

വാങ്ങാൻ കൂട്ടയിടി, എക്സ്റ്ററിന് വില കൂട്ടി ഹ്യുണ്ടായി!

ഹാർലി-ഡേവിഡ്‌സൺ X440-നെ മുന്നോട്ട് നയിക്കുന്ന അതേ 440 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ/എയർ-കൂൾഡ് എഞ്ചിൻ ആയിരിക്കും ഹീറോ ഹുരികാൻ 440-ന്റെ ഹൃദയം. ഈ പവർപ്ലാന്റ് 6,000 ആർപിഎമ്മിൽ 27 ബിഎച്ച്പിയും 4,000 ആർപിഎമ്മിൽ 38 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആവേശകരമായ റൈഡിംഗ് അനുഭവം നൽകുന്നു. ഹാർലി X440-ൽ നിന്ന് ട്രാൻസ്മിഷൻ എടുക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഹീറോ അതിന്റെ നിർദ്ദിഷ്‍ട രൂപകൽപ്പനയ്ക്കും പ്രകടന ലക്ഷ്യങ്ങൾക്കും അനുസൃതമായി ഗിയർ അനുപാതങ്ങൾ മികച്ചതാക്കാൻ സാധ്യതയുണ്ട്.

youtubevideo

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം