മോഹവിലയില്‍ ഗ്ലാമര്‍ എക്‌സ് ടെക് അവതരിപ്പിച്ച് ഹീറോ

By Web TeamFirst Published Jul 21, 2021, 3:25 PM IST
Highlights

യുവാക്കളുടെ താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗ്ലാമ൪ എക്‌സ് ടെക് സ്റ്റൈല്‍, സുരക്ഷ, കണക്ടിവിറ്റി എന്നിവ സംയോജിപ്പിച്ച്  ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ നിരവധി  പുത്തൻ സവിഷേതകൾ പ്രദാനം   ചെയ്യുന്നു

കൊച്ചി: സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ  ജനപ്രിയ ബൈക്കായ ഗ്ലാമറിന്റെ എക്‌സ് ടെക് അവതരിപ്പിച്ച് ഹീറോ മോട്ടോർകോർപ്. യുവാക്കളുടെ താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗ്ലാമ൪ എക്‌സ് ടെക് സ്റ്റൈല്‍, സുരക്ഷ, കണക്ടിവിറ്റി എന്നിവ സംയോജിപ്പിച്ച്  ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ നിരവധി  പുത്തൻ സവിഷേതകൾ പ്രദാനം   ചെയ്യുന്നു. രാജ്യത്തെ ഹീറോ മോട്ടോകോര്‍പ്പ് കസ്റ്റമ൪ ടച്ച് പോയിന്റുകളിൽ ആകര്‍ഷകമായ പുതിയ കള൪ ഓപ്ഷനുകളില്‍ ഗ്ലാമ൪ എക്‌സ് ടെക് ലഭ്യമാകും. ഡ്രം വേരിയന്റിന് 78,900 രൂപയും ഡിസ്‌ക് വേരിയന്റിന് 83,500 രൂപയും ആണ് എക്‌സ്-ഷോറൂം വില എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
മികച്ച പ്രവര്‍ത്തനക്ഷമതയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനുമൊപ്പം ആദ്യമായി ഇന്റഗ്രേറ്റഡ് യുഎസ്ബി ചാര്‍ജിംഗ്, കോള്‍, എസ് എം എസ് അലെര്‍ട്ടോടു കൂടിയ ബ്ലൂടൂത്ത് കണക്ടിവിറ്റി, ഗൂഗിള്‍ മാപ്പ് കണക്ടിവിറ്റിയോടു കൂടിയ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷ൯ , ഗിയര്‍ പൊസിഷ൯ ഇന്‍ഡിക്കേറ്റ൪, എക്കോ മോഡ്, ടച്ചോമീറ്റ൪, റിയൽ ടൈം മൈലേജ് ഇന്‍ഡിക്കേറ്റ൪ (ആര്‍ടിഎംഐ) എന്നിവയടങ്ങുന്ന ഹൈ ലെവല്‍ ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകളും ഗ്ലാമ൪ എക്‌സ് ടെക്  അവതരിപ്പിക്കുന്നു. റൈഡറര്‍ക്കും പിന്‍സീറ്റ് യാത്രക്കാരനും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്ന മോട്ടോ൪ സൈക്കിളിന് സൈഡ് സ്റ്റാന്‍ഡ് വിഷ്വൽ ഇന്‍ഡിക്കേഷനുംസൈഡ്-സ്റ്റാന്‍ഡ് എന്‍ജി൯ കട്ട് ഓഫുമുണ്ട്.

വണ്ടി മറിയുന്ന സമയത്ത് എന്‍ജിന്‍ പ്രവര്‍ത്തനം കട്ട് ഓഫ് ആകുന്ന ബാങ്ക്-ആംഗിള്‍-സെന്‍സറും ഇതിന്റെ സവിശേഷതയാണ്. എല്‍ഇഡി ഹെഡ്‌ലാംപ്, മികച്ച ബ്രൈറ്റ്‌നെസുള്ള (ഹെഡ്‌ലൈറ്റിന് 34% ത്തിലധികം തീവ്രത) എച്ച്-സിഗ്നേച്ചര്‍ പൊസിഷ൯ എന്നിവയുള്ള  പുതിയ ഗ്ലാമ൪ എക്‌സ് ടെക് യുവാക്കളുടെ സ്റ്റൈൽ കോഷ്യന്റ് ഉയര്‍ത്തുന്നു. എക്‌സ് സെന്‍സ് പ്രോഗ്രാമ്ഡ് ഫ്യുവൽ ഇന്‍ജെക്ഷനോടു കൂടിയ 125 സിസി ബിഎസ്- VI എന്‍ജിനാണ് പുതിയ ഗ്ലാമ൪ എക്‌സ് ടെകിനു കരുത്തു പകരുന്നത്. ഇത് 7% അധിക ഇന്ധനക്ഷമതയും നല്‍കുന്നു. 10.7 BHP @ 7500 RPM പവറും 10.6 Nm @ 6000 RPM ടോര്‍ക്കുമാണ് എന്‍ജി൯ നല്‍കുന്നത്. മികച്ച ഫീച്ചറുകളുമായി പെര്‍ഫോമന്‍സിന്റെയും കംഫര്‍ട്ടിന്റെയും ബ്രാന്‍ഡ് വാഗ്ദാനം നിറവേറ്റുകയാണ് ഗ്ലാമ൪ എക്‌സ് ടെക് എന്നും കമ്പനി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!