പ്ലെഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷനുമായി ഹീറോ

By Web TeamFirst Published Oct 12, 2020, 10:28 AM IST
Highlights

പ്ലെഷർ പ്ലസ്സിന്റെ പ്ലാറ്റിനം ബ്ലാക്ക് എഡിഷൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് 

പ്ലെഷർ പ്ലസ്സിന്റെ പ്ലാറ്റിനം ബ്ലാക്ക് എഡിഷൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് എന്ന് റിപ്പോര്‍ട്ട്. ബൈക്ക് വാലെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

തങ്ങളുടെ ആദ്യ ബിഎസ് 6 സ്‌കൂട്ടറായ പ്ലഷര്‍ പ്ലസിനെ 2020 ഫെബ്രുവരിയിലാണ് ഹീറോ വിപണിയിലെത്തിച്ചത്. മികച്ച സ്വീകാര്യതയാണ് സ്കൂട്ടറിന് ലഭിച്ചത് . സെൽഫ് സ്റ്റാർട്ട് ഡ്രം ബ്രേക്കിന് പതിപ്പിന് 56,800 രൂപയും, സെൽഫ് സ്റ്റാർട്ട് ഡ്രം ബ്രേക്ക് അലോയി വീൽ വേരിയന്റുകൾക്ക് 58,950 രൂപയുമാണ് എക്സ്-ഷോറൂം വില

ബ്ലാക്ക് ബോഡിക്കും പ്രീമിയം ക്രോം ഫിനിഷിനും അനുസൃതമായി ഇരട്ട-ടോൺ ബ്രൗൺ സീറ്റും ബ്രൗൺ ഇന്നർ പാനലുകളും സ്കൂട്ടറിന് ലഭിക്കുന്നു. ക്രോംഡ് മഫ്ലർ പ്രൊട്ടക്ടർ, ക്രോം-സ്റ്റൈൽ റിം ടേപ്പ്, സീറ്റ് ബാക്ക്‌റെസ്റ്റ്, ക്രോം ഫിനിഷ്ഡ് സൈഡ് മിററുകൾ എന്നിവ ഹീറോ പ്ലെഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് പതിപ്പിലെ പ്രീമിയം ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു .

ബിഎസ് 4 മോഡല്‍ ഉപയോഗിച്ചിരുന്ന കാര്‍ബുറേറ്ററിന് പകരം ഹീറോയുടെ പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കി. ബിഎസ് 6 പാലിക്കുമ്പോഴും 110 സിസി എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കും. പരിഷ്‌കരിച്ച എന്‍ജിന്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമതയും മികച്ച ആക്‌സെലറേഷനും നല്‍കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെടുന്നത്. ഹോണ്ട ആക്റ്റിവ 6ജി, ടിവിഎസ് ജൂപ്പിറ്റര്‍ 110 തുടങ്ങിയവരാണ് പുതിയ പ്ലെഷര്‍ പ്ലസിന്റെ മുഖ്യ  എതിരാളികള്‍. മാറ്റ് റെഡ്, മാറ്റ് ഗ്രീൻ, മാറ്റ് ആക്സിസ് ഗ്രേ, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ബ്ലൂ, ഗ്ലോസി വൈറ്റ്, ഗ്ലോസി റെഡ് എന്നിവയാണ് നിലവിൽ സ്‍കൂട്ടറിനൊപ്പം നൽകുന്ന കളർ ഓപ്ഷനുകൾ .

സൈഡ് പാനലുകളിലും എൽഇഡി ഹെഡ്‌ലാമ്പുകളിലും ക്രോം ആവരണങ്ങൾ ഉണ്ടായിരിക്കും. ക്രോം 3D ലോഗോയും ക്രോം ഘടകങ്ങളാൽ പൂർത്തീകരിക്കുന്ന ഫ്രണ്ട് ബ്രോയും സ്കൂട്ടറിന് ലഭിക്കും. എൽഇഡി ബൂട്ട് ലാമ്പ്, അലോയി വീലുകൾ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം, എൽഇഡി ഫ്യൂവൽ ഇൻഡിക്കേഷൻ, മൊബൈൽ ചാർജിംഗ് പോർട്ട്, യൂട്ടിലിറ്റി ബോക്സ്, ട്യൂബ് ലെസ് ഫ്രണ്ട്, റിയർ ടയറുകൾ എന്നിവയാണ് ഹീറോ പ്ലെഷർ പ്ലസ് പ്ലാറ്റിനം പതിപ്പിൽ ഉണ്ടായിരിക്കുന്ന മറ്റ് സവിശേഷതകൾ.

click me!