സ്പെൻഡർ പ്ലസ് 100 മില്യൺ എഡിഷനുമായി ഹീറോ

Web Desk   | Asianet News
Published : Feb 10, 2021, 11:40 AM IST
സ്പെൻഡർ പ്ലസ് 100 മില്യൺ എഡിഷനുമായി ഹീറോ

Synopsis

ഇങ്ങനെ പുറത്തിറക്കിയ ഹീറോ സ്പ്ലെൻഡർ പ്ലസ് 100 മില്യൺ പതിപ്പിന്റെ ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു

ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ അടുത്തിടെയാണ് ഇരുചക്രവാഹന നിർമാണത്തിൽ 100 ദശലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയത്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ. ഇതിന്റെ ഭാഗമായി തങ്ങളുടെ സ്കൂട്ടറുകളുടെയും മോട്ടോർസൈക്കിളുകളുടെയും പ്രത്യേക ‘100 മില്യൺ' എഡിഷൻ മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് ഹീറോ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇങ്ങനെ പുറത്തിറക്കിയ ഹീറോ സ്പ്ലെൻഡർ പ്ലസ് 100 മില്യൺ പതിപ്പിന്റെ ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. റെഡ് ബോഡി പെയിന്റ് ആണ് ഈ പ്രത്യേക മോഡലിന് നൽകിയിരിക്കുന്നത്. ഫ്യുവൽ ടാങ്കിൽ ഒരു ‘100 മില്യൺ' ബാഡ്ജുമുണ്ട്. ടാങ്കിൽ ഗ്രാഫിക്സ്, ഹെഡ്‌ലൈറ്റ് കൗൾ, സെന്റർ പാനൽ എന്നിവ ലഭിക്കുന്നു.

97.2 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് ഹീറോ സ്പ്ലെൻഡർ പ്ലസ് 100 മില്യൺ പതിപ്പും എത്തുന്നത്. 8.02 bhp പരമാവധി കരുത്തും 8.05 Nm ടോർക്കും ഈ എൻജിൻ വികസിപ്പിക്കും. ഇതിന് ഫ്യുവൽ-ഇഞ്ചക്ഷൻ സംവിധാനവും i3S സ്റ്റാർട്ട്-സ്റ്റോപ്പ് സവിശേഷതയും ഉണ്ട്. ഇത് മൈലേജ് വർധിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ നൽകുന്നത്.

പുതിയ മോഡലിന് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ‘100 മില്യൺ' ബ്രാൻഡിംഗുള്ള ഡ്യുവൽ ടോൺ ഡിസൈനും സീറ്റിന് ലഭിക്കും. ഹാൻഡിൽബാർ, എഞ്ചിൻ ഗാർഡ്, എക്‌സ്‌ഹോസ്റ്റ് ഗാർഡ്, റിയർ ലഗേജ് കാരിയർ എന്നിവയ്ക്ക് ഒരു ക്രോം ഫിനിഷ് ഉണ്ട്എഞ്ചിൻ അസംബ്ലി, ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, അലോയി വീലുകൾ, ടൂൾബോക്‌സ്, സ്വിംഗാർമുകൾ, ചെയിൻ കവർ എന്നിവ ബ്ലാക്ക്ഔട്ട് ചെയ്‌തിരിക്കുന്നു.
 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!