വാഹനവില കൂട്ടി ഹീറോ

Web Desk   | Asianet News
Published : May 11, 2020, 11:19 AM IST
വാഹനവില കൂട്ടി ഹീറോ

Synopsis

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ബി എസ് 6 നിരയിലെ എല്ലാ വാഹനങ്ങളുടെയും വില വർധിപ്പിച്ചു. 

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ബി എസ് 6 നിരയിലെ എല്ലാ വാഹനങ്ങളുടെയും വില വർധിപ്പിച്ചു. വാഹനങ്ങളുട പുതിയ വിലകൾ കമ്പനി ഔദ്യോഗിക വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്. 750 മുതൽ 1300 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

സ്‌പ്ലെൻഡർ,  സൂപ്പർ സ്പ്ലെൻഡർ, എച്ച് എഫ് ഡീലക്സ്,  സ്‌പ്ലെണ്ടർ ഐസ്മാർട്ട്, പാഷൻ പ്രോ,  ഗ്ലാമർ, പ്ലഷർ,  ഡെസ്റ്റിനി,  മാസ്ട്രോ എഡ്ജ് എന്നീ വാഹനങ്ങൾക്കാണ് ഓരോ മോഡലുകൾ അനുസരിച്ചു  വില വർധിപ്പിച്ചിരിക്കുന്നത് . ബി എസ് 6 നിരയിലേക്ക് കുറച്ചു  മോഡലുകൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹീറോ. എക്സ്ട്രീം 200 എസ്, എക്സ്ട്രീം 200 ആർ എക്സ്പൾസ്‌  200, എക്സ്പൾസ്  200 ടി എന്നീ മോഡലുകളാണ് ബി എസ് 6 നിലവാരത്തിലേക്ക് ഉയർത്തി നിരത്തിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനോടൊപ്പം തന്നെ പുതിയ മോഡൽ എക്സ്ട്രീം 160 ആർ എന്ന മോഡലും അവതരിപ്പിക്കും.

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ