എക്‌സ്‍ട്രീം 200എസ് ബിഎസ്6 പതിപ്പുമായി ഹീറോ

By Web TeamFirst Published Nov 11, 2020, 4:21 PM IST
Highlights

ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സ്‍ട്രീം 200എസിന്‍റെ ബിഎസ്6 പതിപ്പിനെ പുറത്തിറക്കി

ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സ്‍ട്രീം 200എസിന്‍റെ ബിഎസ്6 പതിപ്പിനെ പുറത്തിറക്കി. കമ്പനിയുടെ മികച്ച പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലെ ശ്രദ്ധേയവും ശക്തവുമായ മോഡലാണ് ഹെഡ് ടര്‍ണര്‍ എക്‌സ്‍ട്രീം 200 എസ് എന്ന് ഹീറോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രാജ്യമെമ്പാടുമുള്ള യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്‌സ്‍ട്രീം 200 എസ് മികച്ച പ്രകടനം, സ്‌റ്റൈല്‍, വ്യത്യസ്‍തമായ ആകര്‍ഷണം എന്നിവയുടെ ചലനാത്മക സംയോജനം വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.  1,15,715/ - രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. 

നൂതന എക്‌സ്‌സെന്‍സ് സാങ്കേതികവിദ്യയുള്ള ബിഎസ്6 എഞ്ചിനില്‍ സഞ്ചരിക്കുന്ന പുതിയ എക്‌സ്ട്രീം 200 എസ് ഇപ്പോള്‍ ഓയില്‍-കൂളറിലും പുതിയ പേള്‍ ഫേഡ്‌ലെസ് വൈറ്റ് നിറത്തിലും എത്തുന്നു. എക്‌സ്ട്രീം 200എസ് ബിഎസ്6 രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പ് ഷോറൂമുകളില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

ഒരു വര്‍ഷത്തേക്ക് സാധുതയുള്ള കോംപ്ലിമെന്ററി റോഡ് സൈഡ് അസിസ്റ്റന്‍സ് (ആര്‍എസ്എ) സഹിതമാണ് എക്‌സ്ട്രീം 200 എസ് എത്തുന്നത്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ആര്‍എസ്എ ഓണ്‍കോള്‍ സപ്പോര്‍ട്ട്-റിപ്പയര്‍ ഓണ്‍ സ്‌പോട്ട്-അടുത്തുള്ള ഹീറോ വര്‍ക്ക് ഷോപ്പിലേക്ക് വാഹനം എത്തിക്കുക- ഇന്ധനം റണ്‍ ഔട്ട് ആണെങ്കില്‍ ഇന്ധനം എത്തിച്ചുകൊടുക്കുക- ഫ്‌ളാറ്റ് ടയര്‍ സപ്പോര്‍ട്ട്- ബാറ്ററി ജമ്പ് സ്റ്റാര്‍ട്ട് - ആക്‌സിഡന്റല്‍ അസിസ്റ്റന്റ് (ആവശ്യാനുസരണം)- കീ വീണ്ടെടുക്കല്‍ പിന്തുണ എന്നിവയില്‍ 24X7 സഹായം നല്‍കുന്നു.

പ്രീമിയം വിഭാഗത്തിലേക്കുള്ള കേന്ദ്രീകൃത സമീപനമാണ് പുതിയ എക്‌സ്ട്രീം 200 എസ് വ്യക്തമാക്കുന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ പറഞ്ഞു. പ്രീമിയം ഉല്‍പ്പന്നങ്ങളായ എക്‌സ്ട്രീം 160 ആര്‍, എക്‌സ്പള്‍സ് 200 ബിഎസ്-VI എന്നിവയ്ക്ക് ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എക്‌സ്ട്രീം 200 എസ് അവയുടെ വിജയത്തെ ശക്തിപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കും ആവശ്യമായ സമാന്തര നയം മികച്ച രീതിയില്‍  പ്രവര്‍ത്തിക്കുന്നുവെന്നും പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഹീറോ മോട്ടോകോര്‍പ്പ് സ്ട്രാറ്റജി ഹെഡ് മാലോ ലി മാസ്സണ്‍ പറഞ്ഞു. ബിഎസ് VI എക്‌സ്ട്രീം 200എസ് കരുത്തുറ്റ പ്രകടനം തുടരുമെന്നും ഈ വിഭാഗത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നും ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സ്‌സെന്‍സ് ടെക്‌നോളജിയോടൊപ്പമുള്ള 200 സിസി ബിഎസ്VI പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് എക്‌സ്ട്രീം 200 എസിന് കരുത്ത് പകരുന്നത്. ഇത് 17.8 ബിഎച്ച്പി @ 8500 ആര്‍പിഎമ്മും 16.4 എന്‍എം @ 6500 ആര്‍പിഎമ്മിന്റെ ആകര്‍ഷകമായ ടോര്‍ക്കും നല്‍കുന്നു.

എയറോഡൈനാമിക് ഫെയറിംഗിനൊപ്പം മികച്ച റൈഡിംഗ് എര്‍ഗ്‌ണോമിക്‌സും വാഗ്ദാനം ചെയ്യുന്ന പുതിയ എക്‌സ്ട്രീം 200 എസ് പ്രകടനത്തിന്റെയും സ്റ്റൈലിന്റെയും സമാനതകളില്ലാത്ത സംയോജനമാണ്. ഇന്നത്തെ സ്മാര്‍ട്ടും കണക്ടഡുമായ യുവതലമുറയെ ലക്ഷ്യം വച്ചുള്ള സ്‌പോര്‍ട്ടി രൂപവും വിന്‍ഡ് പ്രൊട്ടക്ഷനുമുള്ള മോട്ടോര്‍സൈക്കിള്‍ ദേശീയപാതകളിലെന്നപോലെ നഗരത്തിലും സുഖയാത്ര നല്‍കുന്നു.

ഒതുക്കമുള്ള കോംപാക്റ്റ് എക്‌സ്‌ഹോസ്റ്റിന് പുറമേ, ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പും എല്‍ഇഡി ടെയില്‍ ലൈറ്റും, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഓട്ടോ-സെയില്‍ ടെക്‌നോളജി, ചീസല്‍ഡ് റിയര്‍ കൗള്‍ ഡിസൈന്‍, ആന്റി-സ്ലിപ്പ് സീറ്റുകളും ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവയുള്ള ഫുള്‍ ഡിജിറ്റല്‍ എല്‍സിഡി ക്ലസ്റ്ററും മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു.

ഏഴു ഘട്ടം ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്‌പെന്‍ഷനോട് കൂടിയ എക്‌സ്ട്രീം 200എസ്  മികച്ച യാത്രാ അനുഭവം, സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം 276 എംഎം ഫ്രണ്ട് ഡിസ്‌ക്, അധിക സുരക്ഷയ്ക്കായി 220 എംഎം റിയര്‍ ഡിസ്‌ക് എന്നിവ നല്‍കുന്നു. സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക്, പുതിയ പേള്‍ ഫേഡ്‌ലെസ് വൈറ്റ് എന്നീ മൂന്ന് ആവേശകരമായ നിറങ്ങള്‍ മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ട്ടി അപ്പീലിന് കൂടുതല്‍ മോടി പകരുന്നു. 

click me!