Honda : ഗുജറാത്ത് പ്ലാന്‍റില്‍ നിന്നും ആഗോള എന്‍ജിന്‍ ഉല്‍പ്പാദനം ആരംഭിച്ച് ഹോണ്ട

By Web TeamFirst Published Dec 19, 2021, 11:39 AM IST
Highlights

ഗുജറാത്തിലെ ഫാക്ടറിയില്‍ എഞ്ചിന്‍ ഉല്‍പ്പാദനം തുടങ്ങി ജാപ്പനീസ് ഇരുചക്ര വാഹവ ബ്രാന്‍ഡായ ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (Honda Motorcycles And Scooter India), ഗുജറാത്തിലെ വിഥല്‍പുര്‍ (Vithalapur) ഫാക്ടറിയില്‍ നിന്നും ആഗോള എന്‍ജിനുകളുടെ ഉല്‍പ്പാദനം ആരംഭിച്ചു. 250സിസി (അതിനു മുകളിലും) വിഭാഗം ടൂ-വീലറുകള്‍ ശക്തിപ്പെടുത്തുന്ന എന്‍ജിന്‍ തായ്‍ലണ്ട് (Thailand), യുഎസ് (USA), കാനഡ (Canada), യൂറോപ്പ് (Europe), ജപ്പാന്‍ (Japan), ഓസ്ട്രേലിയ (Australia), ഗള്‍ഫ് (Gulf) തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഏറിയതാണ് ഇതിന് കാരണം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഹോണ്ട ജൂണില്‍ വിറ്റത് 2.34 ലക്ഷം യൂണിറ്റ് ടൂവീലറുകള്‍

ആദ്യ വര്‍ഷം 50,000 എന്‍ജിന്‍ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കും. പിന്നീട് വിപണി ഡിമാന്‍ഡ് ഏറുന്നതിന് അനുസരിച്ച് ശേഷി വര്‍ധിപ്പിക്കും. ആഭ്യന്തര, രാജ്യാന്തര വിപണികള്‍ക്കായി 135 കോടി രൂപയുടെ നിക്ഷേപത്തോടെ കമ്പനി ഇടത്തരം ഫണ്‍ മോഡല്‍ എന്‍ജിനുകളാണ് ഗുജറാത്ത് പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുക.

ആഗോള തലത്തില്‍ മൊബിലിറ്റിയുടെ ഡിമാന്‍ഡ് ഏറുന്നതോടെ ഹോണ്ട ലോകം മുഴുവന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് ഇന്ത്യയില്‍ ബിഎസ്6 കൂടി അവതരിപ്പിച്ചതോടെ തങ്ങളും ഇതിനോട് ഒരു ചുവടു കൂടി അടുത്തുവെന്നും ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നതെന്നും ഈ പുതിയ വികസനത്തോടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുകയാണെന്നും ലോകത്തിനായി മേക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട

ആഗോള എന്‍ജിന്‍ ലൈനിലേക്ക് ഉയര്‍ന്നതോടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ നിലവിലെ കയറ്റുമതി ശേഷി, വിപണിയുടെ കാര്യത്തിലും നിലവാരത്തിലും, പുതിയ ഉയരങ്ങളിലെത്തിക്കുകയാണെന്നും വികസനത്തിന്റെ ഭാഗമായി മെഷിനിങ്, എന്‍ജിന്‍ അസംബ്ലി, സ്റ്റോറേജ് സംവിധാനം എന്നിങ്ങനെ വിവിധ ഉല്‍പ്പാദന ഘട്ടങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍അവതരിപ്പിക്കുകയാണെന്നും ഉയര്‍ന്ന വൈദഗ്ധ്യമുള്ള മാനവശേഷിക്കൊപ്പം ആധുനിക സാങ്കേതിക വിദ്യയും ചേര്‍ത്ത് അടിത്തറ മുതല്‍ കെട്ടിപ്പടുക്കുന്നതിനാല്‍ മികച്ച നിലവാരവും ഉറപ്പാക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ചീഫ് പ്രൊഡക്ഷന്‍ ഓഫീസറും ഡയറക്ടറുമായ ഇചിരോ ഷിമോകാവ പറഞ്ഞു.

CB300Rനെ വീണ്ടും അവതരിപ്പിക്കാന്‍ ഹോണ്ട

അതേസമയം ഹോണ്ട ടൂ വീലറില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ സെഗ്മെന്റിലെ നിരവധി ആദ്യ ഫീച്ചറുകളോടെ ഹോണ്ട ടൂവീലേഴ്‍സ് ഇന്ത്യ (Honda 2Wheelers India) ആക്ടീവ125 പ്രീമിയം എഡിഷന്‍ (Activa 125 Premium Edition) അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ടൂവീലര്‍ വ്യവസായത്തില്‍ ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടറാണ് ആക്ടീവ125. ആകര്‍ഷണീയമായ വശ്യത, പ്രീമിയം സ്‌റ്റൈലിങ് എന്നിവയ്ക്കൊപ്പം കൂടുതല്‍ മെച്ചപ്പെടുത്തലുകളുമായാണ് ആക്ടീവ125 പ്രീമിയം പതിപ്പ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആക്ടീവ125 പ്രീമിയം എഡിഷന്‍ ഡ്രം  അലോയിക്ക്  78,725 രൂപയും,ആക്ടീവ125 പ്രീമിയം എഡിഷന്‍  ഡിസ്‌ക്  വേരിയന്റിന് 82,280 രൂപയുമാണ് ദില്ലി എക്സ്-ഷോറൂം വില.

ഡ്യുവല്‍ ടോണ്‍ ബോഡി കളര്‍ മുന്‍ കവറുകളില്‍ നിന്ന് സൈഡ് പാനലുകളിലേക്ക് വിസ്‍തൃതമാക്കിയിട്ടുണ്ട്. ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷന് ഒപ്പം ബ്ലാക്ക് എഞ്ചിനുമായാണ് പ്രീമിയം എഡിഷന്‍ വരുന്നത്. ആകര്‍ഷകമായി  രൂപകല്‍പന ചെയ്‍തിരിക്കുന്ന എല്‍ഇഡി ഹെഡ്‍ലാമ്പ് ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കൂട്ടറിന് ഭംഗിയേകുന്നു. പേള്‍ അമേസിങ് വൈറ്റ് ആന്‍ഡ് മാറ്റ് മാഗ്നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് ആന്‍ഡ് മാറ്റ് ഏള്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ആക്ടീവ125 പ്രീമിയം എഡിഷന്‍ ലഭ്യമാവും.

click me!