25 ലക്ഷം മലയാളികള്‍ ഹോണ്ട ടൂവീലര്‍ ഉടമകള്‍ , കേരളത്തിനായി കമ്പനി വക പ്രത്യേക സമ്മാനം!

Web Desk   | Asianet News
Published : Oct 16, 2020, 09:56 AM IST
25 ലക്ഷം മലയാളികള്‍ ഹോണ്ട ടൂവീലര്‍ ഉടമകള്‍ , കേരളത്തിനായി കമ്പനി വക പ്രത്യേക സമ്മാനം!

Synopsis

ഹോണ്ട  മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ കേരളത്തിലെ വില്‍പന 25 ലക്ഷം കടന്നതായി കമ്പനി

കൊച്ചി: ഹോണ്ട  മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ കേരളത്തിലെ വില്‍പന 25 ലക്ഷം കടന്നതായി കമ്പനി. 2001 മുതല്‍ 2014 വരെയുള്ള 14 വര്‍ഷം കൊണ്ട് കേരളത്തില്‍ പത്തുലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കരസ്ഥമാക്കിയ ഹോണ്ട ടു വീലേഴ്സ് അടുത്ത ആറു വര്‍ഷം കൊണ്ട് അടുത്ത 15 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കുകയായിരുന്നുവെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഈ വിജയം ആഘോഷമാക്കാന്‍ കേരളത്തില്‍ ഹോണ്ട സൂപ്പര്‍ സിക്സ് ആനുകൂല്യം പ്രഖ്യാപിച്ചതായും കമ്പനി വ്യക്തമാക്കി. നവംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ഈ ആനുകൂല്യ പ്രകാരം ഉപഭോക്താക്കള്‍ക്ക് 11,000 രൂപ വരെ നേട്ടമുണ്ടാകും. ഏറ്റവും കുറഞ്ഞ നിരക്കില്‍ 100 ശതമാനം വരെ വായ്പ, ഇഎംഐ പദ്ധതിയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐകളില്‍ അയ്യായിരം രൂപ വരെ കാഷ്ബാക്ക്, പേടിഎം വഴിയുള്ള വാങ്ങലില്‍ 2500 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലഭിക്കുന്നത്. 

മധ്യനിര മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് പുതിയ ഹൈനസ് സിബി-350 ആഗോള തലത്തില്‍ അവതരിപ്പിച്ച് രണ്ടാഴ്ചയ്ക്കകം  കേരളത്തിലും അവതരിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചു.

കേരളത്തില്‍ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന മൂന്നു പേരില്‍ ഒരാള്‍ വീതം ഹോണ്ട ഇരുചക്ര വാഹനങ്ങളാണ് വാങ്ങുന്നത്. കേരളത്തിലെ ഉപഭോക്താക്കളുടെ ആദ്യ പരിഗണന തങ്ങള്‍ക്കാണെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേറിയ പറയുന്നു. ഇരുചക്ര വാഹന രംഗത്ത് ആദ്യമായി ആറു വര്‍ഷ വാറണ്ടി പാക്കേജ് ഉള്‍പ്പെടെ തങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ