കരകയറാനൊരു വഴിയുമില്ല, വില അഞ്ചുലക്ഷം വരെ വെട്ടിക്കുറച്ച് ഒരു വണ്ടിക്കമ്പനി!

By Web TeamFirst Published Oct 10, 2019, 5:03 PM IST
Highlights

അഞ്ച് ലക്ഷം രൂപ വരെയുള്ള ഓഫറുകള്‍ പ്രഖ്യാപിച്ച്  എതിരാളികളെ അമ്പരപ്പിച്ചൊരു കാര്‍ കമ്പനി

വിപണിയിലെ മാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ വില കുത്തനെ കുറച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ പല വാഹന നിര്‍മ്മാതാക്കളും. ഇപ്പോഴിതാ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓഫറുകള്‍ പ്രഖ്യാപിച്ച്  എതിരാളികളെ അമ്പരപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.  ഹോണ്ട സിറ്റി, അമേസ്, ജാസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിവിക്, സിആര്‍-വി എന്നിവയുടെ ഒക്ടോബര്‍ 31 വരെയുള്ള വാങ്ങലുകള്‍ക്ക്  42000 രൂപ മുതൽ 5 ലക്ഷം വരെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും വിവിധ സ്ഥലങ്ങളേയും അടിസ്ഥാനമാക്കി ലഭിക്കുന്ന ഈ ഓഫറുകളുടെ വിശദവിവരങ്ങള്‍ അറിയാം.

ഹോണ്ട സിറ്റി
1998ലാണ് ഹോണ്ട ഇന്ത്യയിൽ പ്രീമിയം സെഡാനായ സിറ്റിയുടെ വിൽപ്പനയ്ക്കു തുടക്കമിടുന്നത്. അന്നു മുതല്‍ വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി മാറി സിറ്റി. ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങൾക്കും 32000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 62000 രൂപയാണ് നല്‍കുന്നത്. 1.5 ലീറ്റർ ഐ വിടെക് പെട്രോൾ എൻജിനാണ് സിറ്റിയുടെ ഹൃദയം. 119 ബി എച്ച് പി കരുത്ത് ഈ എൻജിൻ സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്‍മിഷനോടെ എത്തുന്ന ഈ എൻജിന് ലീറ്ററിന് 17.8 കിലോമീറ്ററാണു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

ഹോണ്ട സിആർ–വി
പ്രീമിയം എസ്‌യുവിയായ സിആർ–വിയുടെ വിവിധ മോ‍ഡലുകളിലായി അഞ്ച് ലക്ഷം രൂപ വരെയാണ് ഇളവുകൾ. 1.6 ലീറ്റർ നാലു വീൽ ഡ്രൈവ് ഓട്ടമാറ്റിക്ക് മോഡലിന് 5 ലക്ഷം രൂപ ഇളവും രണ്ട് വീൽ ഡ്രൈവ് മോഡലിന് 4 ലക്ഷം രൂപ ഇളവുമാണ് കമ്പനി നൽകുന്നത്. കഴിഞ്ഞ വർഷമാണ് ഹോണ്ട പുതിയ സിആർ–വി വിപണിയിലെത്തിച്ചത്.   120 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റർ ഡീസൽ എൻജിനും 154 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ എൻജിനുമാണ് വാഹനത്തിന്‍റെ ഹൃദയം. 28 ലക്ഷം മുതലാണ് വാഹനത്തിന്‍റെ ഷോറൂം വിലകള്‍ തുടങ്ങുന്നത്. 

ഹോണ്ട സിവിക്ക്
പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറുണ്ട്. വിസിവിടി ഒഴികയുള്ള പെട്രോൾ വകഭേദങ്ങൾക്ക് 75000 രൂപ ക്യാഷ് ഡിസ്കൗണ്ടും 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസും എല്ലാ ഡീസൽ മോഡലുകൾക്ക് 2.50 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോൾ വിസിവിടിക്ക് ക്യാഷ് ഡിസ്കൗണ്ടായി 2 ലക്ഷം രൂപയും ലഭിക്കും.

ഹോണ്ട ജാസ്
പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 25000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 50000 രൂപയുടെ ഓഫറുണ്ട്. 

ഹോണ്ട അമേസ്
കോംപാക്റ്റ് സെ‍ഡാനായ അമേയ്സിന്റെ വിവിധ മോഡലുകൾക്ക് 42000 രൂപവരെയാണ് ഡിസ്കൗണ്ട് നേടാം. ചില മോഡലുകൾക്ക് 30000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടുവർഷത്തെ അഡീഷണൽ വാറന്റിയും നൽകുമ്പോൾ എക്ചേഞ്ച് ഇല്ലാത്തവർക്ക് അഡീഷണൽ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനൻസ് പ്രോഗ്രാമും നൽകുന്നുണ്ട്. അമേയ്സിന്റെ എയ്സ് എഡിഷൻ വിഎക്സ്എംടി/സിവിടി എന്നിവയ്ക്ക് എക്സ്ചേഞ്ച് ബോണസായി 30000 രൂപയും എക്സ്ചേഞ്ച് ഇല്ലാത്തവർക്ക് അഡീഷണൽ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനൻസ് പ്രോഗ്രാമും ലഭിക്കും. 

ഹോണ്ട ഡബ്ല്യുആർ–വി
25000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ ഓഫറില്‍ ഡബ്ല്യുആർ–വിയുടെ എല്ലാ വകഭേദങ്ങളും സ്വന്തമാക്കാം. 

ഹോണ്ട ബിആർ–വി
ചെറു എസ്‌യുവി ബിആർ–വിക്ക് ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ആക്സറീസും അടക്കം  1.10 ലക്ഷം രൂപ വരെ ഓഫര്‍ ലഭിക്കും. 


 

click me!