ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

Web Desk   | Asianet News
Published : May 10, 2021, 02:52 PM IST
ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

Synopsis

രാജ്യത്ത് ഏറെ ഡിമാന്‌റ് ഉളള  സ്‌കൂട്ടര്‍ കൂടിയായ ആക്ടീവയ്ക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹോണ്ട

നിലവിൽ   ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇരുചക്ര വാഹനമാണ് ഹോണ്ട ആക്ടീവ. രാജ്യത്ത് ഏറെ ഡിമാന്‌റ് ഉളള  സ്‌കൂട്ടര്‍ കൂടിയായ ആക്ടീവയ്ക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹോണ്ട എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്‌ടിവ 6G വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3,500 രൂപ വരെ അതായത് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കാണ് ലഭ്യമാക്കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇ‌എം‌ഐ ഇടപാടുകളിൽ മാത്രമേ ഈ ഓഫർ സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും കമ്പനി അറിയിക്കുന്നു.

2021 മെയ് ഒന്നു മുതൽ ജൂൺ 30 വരെയാണ് ഓഫറിന്‍റെ കാലാവധി എന്നാണ് റിപ്പോര്‍ട്ടുകള്‍ . കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ മതിയാകും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!