ബിഎസ്6 ഷൈനുമായി ഹോണ്ട

By Web TeamFirst Published Feb 25, 2020, 11:34 PM IST
Highlights

കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ CB ഷൈനിന്റെ ബിഎസ്6 കംപ്ലയിന്റ് പതിപ്പിനെ വിപണിയിൽ എത്തിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട . 

കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ CB ഷൈനിന്റെ ബിഎസ്6 കംപ്ലയിന്റ് പതിപ്പിനെ വിപണിയിൽ എത്തിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട . 67,857 രൂപയാണ് പുതിയ ബിഎസ്6 ഷൈനിന്റെ എക്സ്ഷോറൂം വില. നിലവിലെ ബിഎസ്4 മോഡലിനേക്കാൾ 7,867 രൂപയുടെ വർധനവ്. ഫെബ്രുവരി അവസാനത്തോടെ പുതിയ ബൈക്ക് ഡീലർഷിപ്പുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

പരിഷ്ക്കരിച്ച മോഡൽ ഇനി സിബി ടാഗ് ഇല്ലാതെ ഷൈൻ എന്ന പേരിൽ അറിയപ്പെടും. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ആണ് ഹോണ്ട ഷൈൻ 125 ഇപ്പോൾ വിപണിയിൽ എത്തുന്നു. നിലവിലെ ബി‌എസ്4 പതിപ്പിനേക്കാൾ 14 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് പുതിയ ഷൈൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു. മോട്ടോർസൈക്കിൾ രണ്ട് വകഭേദങ്ങളിൽ തന്നെയാകും വിപണിയിൽ എത്തുക.

ഒന്ന് ഡ്രം ബ്രേക്കുകൾ മാത്രം വാഗ്‌ദാനം ചെയ്യുമ്പോൾ മറ്റൊന്ന് ഫ്രണ്ട് ഡിസ്ക് ബ്രേക്കിൽ ലഭ്യമാകും. ബിഎസ്6 ഹോണ്ട ഷൈൻ 125 ന് ഹോണ്ട എൻഹാൻസ്ഡ് സ്മാർട്ട് പവർ (ESP) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 125 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് കരുത്തേകുന്നത്.

ഒരു ഡിസി ഹെഡ്‌ലാമ്പ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച് , പുതിയ ഡെക്കലുകൾ, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസൈൻ എന്നിവ ഹോണ്ട ഷൈൻ 125ന്റെ ഫീച്ചറുകളാണ്. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ഹോണ്ട ഷൈൻ 125 ലഭിക്കും.
 

click me!