ഹോണ്ട കാർ ഉടമയാണോ? എങ്കില്‍ എണ്ണയടിക്കുമ്പോള്‍ കണ്ണുനിറയില്ല!

Published : Sep 03, 2023, 10:03 PM IST
ഹോണ്ട കാർ ഉടമയാണോ? എങ്കില്‍ എണ്ണയടിക്കുമ്പോള്‍ കണ്ണുനിറയില്ല!

Synopsis

ഈ പങ്കാളിത്തത്തിന് കീഴിൽ, ഹോണ്ടയുടെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും കൂടാതെ എച്ച്പിസിഎൽ ഫ്യുവൽ സ്റ്റേഷനുകളിൽ നിന്ന് മോട്ടോർ ഇന്ധനം വാങ്ങുമ്പോൾ 25 ശതമാനം അധിക ഇന്ധന റിവാർഡ് പോയിന്റുകളും ലഭിക്കും. ഇതിനായി ഹോണ്ട കണക്ട് ആപ്പിലെ 'ഫ്യുവൽ പേ' ഓപ്ഷനിലൂടെ 'എച്ച്പി പേ' ആപ്ലിക്കേഷനായി എൻറോൾ ചെയ്യാം. 

ങ്ങളുടെ കാറുകളിൽ ഹോണ്ട കണക്ട് ഉള്ള ഉപഭോക്താക്കൾക്കായി ഫ്യുവൽ റിവാർഡ് ലോയൽറ്റി പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി (എച്ച്പിസിഎൽ) സഹകരിക്കുന്നു. ഈ പങ്കാളിത്തത്തിന് കീഴിൽ, ഹോണ്ടയുടെ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും കൂടാതെ എച്ച്പിസിഎൽ ഫ്യുവൽ സ്റ്റേഷനുകളിൽ നിന്ന് മോട്ടോർ ഇന്ധനം വാങ്ങുമ്പോൾ 25 ശതമാനം അധിക ഇന്ധന റിവാർഡ് പോയിന്റുകളും ലഭിക്കും. ഇതിനായി ഹോണ്ട കണക്ട് ആപ്പിലെ 'ഫ്യുവൽ പേ' ഓപ്ഷനിലൂടെ 'എച്ച്പി പേ' ആപ്ലിക്കേഷനായി എൻറോൾ ചെയ്യാം. 

കോൺടാക്റ്റ്‌ലെസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സൗകര്യവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നഎച്ച്പിസിഎല്ലിന്‍റെ പേയ്‌മെന്റ് ആപ്പാണ്  'എച്ച്പി പേ'. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ലോയൽറ്റി പോയിന്റുകൾ നേടുന്നതിന് ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഉപഭോക്താക്കൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇന്ധന സ്റ്റേഷനിൽ നൽകേണ്ടതുണ്ട്. ശേഖരിച്ച ലോയൽറ്റി പോയിന്റുകൾ പിന്നീട് വാലറ്റ് ബാലൻസിലേക്ക് റിഡീം ചെയ്യാം അല്ലെങ്കിൽ പേകോഡായി മാറ്റാം. 

ഇതാ എല്ലാം വിരല്‍ത്തുമ്പിലെത്തിക്കും കേന്ദ്ര മാജിക്ക്, വാഹന ഉടമകള്‍ക്ക് വഴികാട്ടി കേരള എംവിഡി!

സെപ്തംബർ 4 മുതൽ ഹോണ്ട കണ്ക്ടിന്റെ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ആപ്ലിക്കേഷനിൽ ലഭ്യമാകും. ഇതുകൂടാതെ, സുരക്ഷിതമായ ഉടമസ്ഥത അനുഭവം, സൗകര്യം തുടങ്ങിയവയ്ക്കായി 37 കണക്റ്റഡ് ഫീച്ചറുകൾ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുക മാത്രമല്ല, മൂല്യവർധിത സേവനങ്ങളും ഉടമസ്ഥാവകാശ അനുഭവങ്ങളും വാഗ്ദാനം ചെയ്യുക എന്നതാണ് തങ്ങളുടെ ശ്രദ്ധയെന്ന് ഹോണ്ട കാർസ് ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടർ യുയിച്ചി മുറാത പറഞ്ഞു.

സെപ്റ്റംബർ 4 - ന് രാജ്യത്ത് എലിവേറ്റ് എസ്‌യുവി അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ് . വില പ്രഖ്യാപിച്ചതിന് ശേഷം എസ്‌യുവിയുടെ ഡെലിവറി ഉടൻ ആരംഭിക്കും. ബോക്‌സി ഫ്രണ്ട് പ്രൊഫൈലിലാണ് എലിവേറ്റ് എസ്‌യുവി വരുന്നത്. വലിയ കറുത്ത റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽലൈറ്റുകൾ, ബ്ലാക്ക് ഫോഗ് ലാമ്പ് ഹൗസിംഗ്, വലിയ വീൽ ആർച്ചുകൾ, സ്പോർട്ടി 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയുണ്ട്.

youtubevideo
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം