ഫോര്‍സ 350 തായ്‌വാനില്‍ അവതരിപ്പിച്ച് ഹോണ്ട

By Web TeamFirst Published Aug 23, 2020, 4:25 PM IST
Highlights

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ മാക്‌സി സ്‌കൂട്ടര്‍  ഫോര്‍സ 350 തായ്‌വാനില്‍ അവതരിപ്പിച്ചു.

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ മാക്‌സി സ്‌കൂട്ടര്‍  ഫോര്‍സ 350 തായ്‌വാനില്‍ അവതരിപ്പിച്ചു. 2,58,000 ന്യൂ തായ്വാന്‍ ഡോളറാണ് മസ്‌കുലര്‍ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഇത് ഏകദേശം 6.55 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. 

329 സിസി, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ഫോര്‍സ 350 മോഡലിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 29.4 bhp കരുത്തില്‍ 31.9 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. വാഹനത്തിന്‍റെ  ഗ്രൗണ്ട് ക്ലിയറന്‍സ് കൂട്ടിയതിനൊപ്പം ഫോര്‍സ 350 അതിന്റെ മൊത്തത്തിലുള്ള അളവുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ചെറുതും ഭാരം കുറഞ്ഞതുമാക്കി മാറ്റിയതാണ് ശ്രദ്ധേയം. ഇതിന് ഹ്രസ്വമായ വിന്‍ഡ്സ്‌ക്രീനും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. 

സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഫോര്‍സ 350-യില്‍ ഹോണ്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 ഇഞ്ച് അലോയി വീലുകളില്‍ ഇരുവശത്തും 120 / 70-15 ടയറുകളാണുള്ളത്.

ഇരട്ട-ചാനല്‍ ABS ഉപയോഗിച്ച് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ വഴിയാണ് മാക്‌സി സ്‌കൂട്ടറിന്റെ ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്. 11.7 ലിറ്റര്‍ ഇന്ധന ടാങ്കും 147 mm ഗ്രൗണ്ട് ക്ലിയറന്‍സിനും ഫോര്‍സയ്ക്ക് ലഭിക്കുന്നു. ഫോര്‍സ 350 ഒരു യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ടെയില്‍ ലൈറ്റിനായുള്ള എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ (ESS), ഹാര്‍ഡ് ബ്രേക്കിംഗ്, കീലെസ് ഇഗ്‌നിഷന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് അവതരിപ്പിക്കുന്നത്.

2021-ല്‍ ഫോര്‍സ 300 ഇന്ത്യയിന്‍ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!