ഹോണ്ട ഹൈനസ് CB350 വില കൂട്ടി

By Web TeamFirst Published May 7, 2021, 4:35 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹൈനസ് സിബി350നെ 2020 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. 

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹൈനസ് സിബി350നെ 2020 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. വളരെപ്പെട്ടെന്നാണ് വാഹനം ജനപ്രിയമായി മാറിയത്. ഡീലക്സ്, ഡീലക്സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലായി എത്തുന്ന ഹൈനസ് CB350-യുടെ ഈ രണ്ട് വകഭേദങ്ങൾക്കും വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് ഹോണ്ട.  3,405 രൂപയുടെ വില വര്‍ദ്ധനവാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യൻ വിപണിയിൽ എത്തിയതിനു ശേഷമുള്ള രണ്ടാമത്തെ വില പരിഷ്ക്കരണമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഹൈനസ് CB350 ഡീലക്സ് വേരിയന്റിന് ഇനി മുതൽ 189,905 രൂപയും ഡീലക്സ് പ്രോ വേരിയന്റിന് 195,905 രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. 

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  2020 സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്. ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളില്‍ ഹൈനസ്-സിബി350 ലഭ്യമാണ്. 350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു. ക്ലാസിക്ക് രൂപകല്‍പ്പനയും ആധുനിക ഫീച്ചറുകളും പുതുമയും നിലവാരവും ഗാംഭീര്യ ശബ്‍ദവുമല്ലാം ചേര്‍ന്ന് ഏറെ പ്രശംസ നേടിയ മോഡലാണ് ഹൈനസ് സിബി350. ണ്.

ഹോണ്ടയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് ഹൈനസിനെ കമ്പനി ഇപ്പോൾ വിറ്റഴിക്കുന്നത്. ഗുരുഗ്രാം, ബെംഗളൂരു, മുംബൈ, കൊച്ചി, ഇൻഡോർ എന്നിവിടങ്ങളിൽ നിലവിൽ അഞ്ച് ബിഗ് വിംഗ് ടോപ്പ്ലൈൻ ഡീലർഷിപ്പുകളും ഇന്ത്യയിൽ മൊത്തം 18 ബിഗ് വിംഗ് ഡീലർഷിപ്പുകളുമാണ് ഹോണ്ടയ്ക്കുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!