
ജാപ്പനീസ് (Japanese) ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ (Honda) 1084 സിസി ആഫ്രിക്ക ട്വിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഹോണ്ട ഹോക്ക് 11 നിയോ-റെട്രോ കഫേ റേസർ 2022 ( Honda Hawk 11 cafe racer 2022), ഔദ്യോഗികമായി അനാച്ഛാദനം ചെയ്‍തു. ഒസാക്ക മോട്ടോർസൈക്കിൾ ഷോയിലാണ് (2022 Osaka Motorcycle Show) വാഹനത്തിന്‍റെ അവതരണം എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
റേസിംഗ് കൗളിൽ വൃത്തിയായി സ്ഥാപിച്ചിരിക്കുന്ന പരമ്പരാഗത വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഈ കഫേ റേസർ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന്, ഇതിന് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും ബാർ-എൻഡ് മിററുകളും ലഭിക്കുന്നു. മസ്‌കുലാർ ടാങ്കും സിംഗിൾ എൻഡ് ക്യാനോടുകൂടിയ നീളമുള്ള എക്‌സ്‌ഹോസ്റ്റും മോട്ടോർസൈക്കിളിലുടനീളമുള്ള ക്രോം ബിറ്റുകളും ബൈക്കിന്റെ സിലൗറ്റിന് പ്രാധാന്യം നൽകുന്നു. ഇതിന് നീളമുള്ള സിംഗിൾ പീസ് സീറ്റ് ലഭിക്കുന്നു.
ആഫ്രിക്ക ട്വിനിന്റെ 1084 സിസി പാരലൽ-ട്വിൻ എഞ്ചിനും സ്റ്റീൽ ക്രാഡിൽ ഷാസി ഡിസൈനും ഹോക്ക് 11 കടമെടുത്തിരിക്കുന്നു. വിശ്വാസ്യത തെളിയിച്ച ഈ പ്ലാറ്റ്‌ഫോം ഹോക്കിനെ സഹായിക്കും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഹോക്കിലെ എഞ്ചിൻ ആഫ്രിക്ക ട്വിന്നിലെ 101 എച്ച്പി, 104 എൻഎം എന്നിവയ്ക്ക് സമാനമായ പ്രകടന കണക്കുകൾ പ്രദർശിപ്പിച്ചേക്കും എന്നാണ് കരുതുന്നത്. അതുപോലെ, ആഫ്രിക്ക ട്വിൻ പോലെ മാനുവൽ, ഡിസിടി ഓപ്ഷനുകളുള്ള ആറ് സ്‍പീഡ് ഗിയർബോക്സും ഇതിന് ലഭിക്കും.
മുൻവശത്ത് നിസിന്‍ കാലിപ്പറുകളുള്ള ഇരട്ട ഡിസ്‍കുകളും പിന്നിൽ ഒരൊറ്റ ഡിസ്‍കും ആണ് ബ്രേക്കിംഗ്. മുൻവശത്ത് NT1100-ന് സമാനമായ ഒരു USD ഫോർക്കും പിന്നിൽ ഒരു മോണോഷോക്കും ലഭിക്കുന്നു. കഫേ റേസർ ലുക്കോടെ, ട്രയംഫ് സ്പീഡ് ട്രിപ്പിൾ 1200 ആർആർ, എംവി അഗസ്റ്റ സൂപ്പർവെലോസ് തുടങ്ങിയ ബൈക്കുകളുടെ ശ്രേണിയിലേക്ക് ഹോണ്ട ഹോക്ക് 11 ചേരുന്നു. കൂടുതൽ താങ്ങാവുന്ന വിലയിൽ മോട്ടോർസൈക്കിളിനെ ബൈക്ക് പ്രേമികൾക്ക് നൽകുമെന്നും ഹോണ്ട വാഗ്‍ദാനം ചെയ്യുന്നു.
പുത്തന്‍ ഹോണ്ട 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ ബുക്കിംഗ് തുടങ്ങി
കൊച്ചി: സാഹസിക റൈഡിങ് സമൂഹത്തെ ആവേശഭരിതരാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര് ഇന്ത്യ പുതിയ 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ബൈക്കിന്‍റെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. ഹോണ്ടയുടെ ബിഗ് വിങ് ടോപ്ലൈന്‍ ഷോറൂമുകളില്‍ ബുക്ക് ചെയ്യാം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സികെഡി (കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍) റൂട്ടിലൂടെയായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക. ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ 9958223388 നമ്പറില്‍ 'മിസ്ഡ് കോള്‍' നല്‍കിയോ ഓണ്‍ലൈനായി ബുക്കിങ് നടത്താവുന്നതാണ് എന്നും കമ്പനി അറിയിച്ചു.
2017ല്‍ അവതരിപ്പിച്ചതു മുതല്‍ ആഫ്രിക്ക ട്വിന്‍ ഇന്ത്യയിലെ ആവേശഭരിതരായ സാഹസിക റൈഡര്‍മാരെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും 2022 ആഫ്രിക്ക ട്വിന്‍ ഒരുപടി കൂടി കടന്ന് റൈഡര്‍മാര്‍ക്ക് അവരവരുടെ ട്രയലുകള്‍ മിനിക്കിയെടുക്കാനും പുതിയത് പര്യവേഷണം ചെയ്യാനും പ്രചോദനമാകുന്നുവെന്നും വാഹനം എല്ലാവര്‍ക്കും ആവേശകരമായ അനുഭവം നേരുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര് ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാത പറഞ്ഞു.
ഇന്ത്യയില്‍ പര്യവേഷണത്തിന് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി വാഗ്ദാനം ചെയ്യുകയും സാഹകസിക സമൂഹം റൈഡിങ് വളര്‍ന്ന് വരുകയാണെന്നും ഡക്കര്‍ റാലി ഡിഎന്‍എയോടൊപ്പം ആഫ്രിക്ക ട്വിന്‍ സമൂഹവും ഇന്ത്യയില്‍ വളരുന്നുവെന്നും 2022 ആഫ്രിക്ക ട്വിന്‍ അവതരണത്തോടെ സാഹസികസത കൂടുതല്‍ വളരുമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
1082.96 സിസി ലിക്വിഡ് കൂള്‍ഡ് 4-സ്ട്രോക്ക് 8-വാല്‍വ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിന് കരുത്ത് പകരുന്നു. ഓവര്‍ഹെഡ് കാംഷാഫ്റ്റ് ടൈപ്പ് വാല്‍വ് സിസ്റ്റം 7500 ആര്‍പിഎമ്മില്‍ 73 കിലോവാട്ടും, 6000 ആര്‍പിഎമ്മില്‍ 103 എന്‍എം ടോര്‍ക്ക് നല്‍കുന്നു. ആറ്-ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്‍റ് യൂണിറ്റ് (ഐഎംയു), 2-ചാനല്‍ എബിഎസ്, എച്ച്എസ്ടിസി (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍), ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സാങ്കേതികവിദ്യയും പുതുമയുള്ള ഫീച്ചറുമായാണ് 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് എത്തുന്നത്.
സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഡേടൈം റണ്ണിംഗ് ലൈറ്റുകളും കോര്‍ണറിംഗ് ലൈറ്റുകളുമുള്ള 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ടിന്‍റെ ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ മികച്ച കാഴ്ച ഉറപ്പാക്കുന്നു. 24.5 ലിറ്ററിന്‍റെ ഇന്ധന ടാങ്ക് ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്. ഗുരുഗ്രാം, മുംബൈ, ബംഗളുരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിനായി ഹോണ്ട ബുക്കിംഗ് ആരംഭിച്ചു.
2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് മോഡല്‍ രണ്ടു വേരിയന്‍റുകളായ ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് (ഡിസിടി) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്ക് കളറിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ പുതിയ ആവേശകരമായ സ്ട്രൈപ്പുകളോടു കൂടിയ പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍ സ്കീമിലും ലഭ്യമാണ്. മാനുവല്‍ ട്രാന്‍സ്മിഷന് 16,01,500 രൂപയും ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് (ഡിസിടി) 17,55,500 രൂപയുമാണ് വില.