ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ എത്തി

Web Desk   | Asianet News
Published : Aug 28, 2020, 04:38 PM IST
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ എത്തി

Synopsis

ഈ മാസം ആദ്യം യൂറോപ്പില്‍ പുറത്തിറങ്ങിയ ഹോണ്ട e സിറ്റി ഡ്രൈവിംഗിന് മാത്രമുള്ള ഒരു കോംപാക്ട് മോഡലാണ്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. ഒരു ചെറു ഹാച്ച്ബാക്ക് മോഡലിനെയാണ് ഹോണ്ട തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായി അവതരിപ്പിച്ചിട്ടുള്ളത്.

ഈ മാസം ആദ്യം യൂറോപ്പില്‍ പുറത്തിറങ്ങിയ ഹോണ്ട e സിറ്റി ഡ്രൈവിംഗിന് മാത്രമുള്ള ഒരു കോംപാക്ട് മോഡലാണ്. ഒക്ടോബര്‍ അവസാനത്തോടെ വില്‍പ്പനയ്ക്കെത്തുന്ന ഹോണ്ട e യൂറോപ്പിലും ജപ്പാനിലും മാത്രമേ ലഭ്യമാവുകയുള്ളൂ. യൂറോപ്പില്‍ 1,000 യൂണിറ്റിന്റെ വാര്‍ഷിക വില്‍പ്പനയും ജപ്പാനില്‍ 1,000 യൂണിറ്റിന്റെ വില്‍പ്പനയുമാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

1960 മുതല്‍ ഹോണ്ടയുടെ ക്ലാസിക് N360, N600 മോഡലുകളെ ആവിഷ്‌കരിക്കുന്ന ഒരു റെട്രോ, അള്‍ട്രാ കോംപാക്ട് ഡിസൈന്‍ ഉപയോഗിച്ച് രണ്ട്-വാതിലുകളുള്ള ഹോണ്ട e ഒരു ഉയര്‍ന്ന സിറ്റി കാറായി രൂപംകൊണ്ടിരിക്കുന്നു. ഇതിന്റെ വില 33,000 യൂറോയാണ്. ഇത് ദൈര്‍ഘ്യമേറിയ ഡ്രൈവിംഗ് ശ്രേണി നല്‍കുന്ന റെനോ സോയി ZE50 ഇലക്ട്രിക്കിനേക്കാള്‍ ചെലവേറിയതാണ്.

ഇടുങ്ങിയ വഴികളില്‍ എളുപ്പത്തില്‍ യു-ടേണുകള്‍ പ്രാപ്തമാക്കുന്നതിന് കൃത്യവും ഷാര്‍പ്പുമായ കൈകാര്യം ചെയ്യലിനുമാണ് ഹോണ്ട മുന്‍ഗണന നല്‍കിയിട്ടുള്ളത്. പാര്‍ക്കിംഗ് സമയത്ത് തടസങ്ങളും കൂട്ടിയിടി ഒഴിവാക്കുന്നതിനുമായി സൈഡ് മിററുകള്‍ ഇന്റീരിയര്‍ ഡിസ്‌പ്ലേകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതും വാഹനത്തിന്‍റെ പ്രത്യേകതയാണ്. 

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?