ലിവോയ്ക്ക് ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

By Web TeamFirst Published Jun 12, 2021, 2:39 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ലിവോ 110 സിസി മോട്ടോർസൈക്കിളിൽ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ലിവോ 110 സിസി മോട്ടോർസൈക്കിളിൽ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു. അടുത്തിടെ ഹോർനെറ്റ് 2.0, X-ബ്ലേഡ്, ആക്‌ടിവ, ഡിയോ, ഷൈൻ പോലുള്ള മോഡലുകളിൽ കമ്പനി പ്രഖ്യാപിച്ച അതേ ഓഫറാണിതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കും. ഓഫർ 2021 ജൂൺ 30 വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഹോണ്ട മോട്ടോർസൈക്കിൾ ഡീലറുമായി ബന്ധപ്പെട്ടാൽ മതിയാകും. ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിൽ ഹോണ്ട ലിവോ തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തെ വേരിയന്റിന് 69,971 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഡിസ്ക്ക് പതിപ്പിനായി 74,171 രൂപയും മുടക്കേണ്ടി വരും.

ബിഎസ് 6 നിലവാരത്തിലുള്ള, 110 സിസി, സിംഗിൾ സിലിണ്ടർ, പി‌ജി‌എം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) ഉള്ള എയർ-കൂൾഡ് എഞ്ചിൻ, എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി), ഹോണ്ട എസിജി സ്റ്റാർട്ടർ സൈലന്റ് സ്റ്റാർട്ടർ എന്നിവ ഈ ബൈക്കില്‍ നൽകിയിരിക്കുന്നു. ഡിസി ഹെഡ്‌ലാമ്പ്, ഇന്റഗ്രേറ്റഡ് എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, കൂടുതൽ സുഖപ്രദമായ സീറ്റ് എന്നിവ പ്രത്യേകതകളാണ്. 

മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും അഞ്ച് തരത്തിൽ  ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷനും നൽകി . അത്ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയൽ റെഡ് മെറ്റാലിക്, ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ രണ്ട് വേരിയന്റുകളും ലഭ്യമാണ്. ചെത്തിയെടുത്ത രീതിയിലുള്ള ഫ്യൂവൽ ടാങ്ക് കൗൾ  ഡിസൈൻ ,  ഫ്രണ്ട് വൈസർ, പുതിയ ഫ്യൂവൽ ടാങ്ക് ഡിസൈൻ, പുതുക്കിയ ഡിജിറ്റൽ അനലോഗ് മീറ്ററും പുതിയ മോഡലിൽ നൽകിയിട്ടുണ്ട് . 

നേരത്തെ, യൂണികോണിന് 3,500 രൂപ ക്യാഷ് ബാക്ക് ഓഫർ ഹോണ്ട പ്രഖ്യാപിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ രീതിയിൽ യൂണികോൺ വാങ്ങുമ്പോഴാണ് ക്യാഷ് ബാക്ക് ലഭിക്കുക. 3,500 രൂപ വരെയാണ് കമ്പനി ക്യാഷ് ബാക്ക് നൽകുന്നത്. ഇതിനായി കുറഞ്ഞത് 40,000 രൂപയുടെ പണമിടപാട് നടത്തണമെന്നാണ് കമ്പനിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!