വരുന്നൂ ഹോണ്ട റെബല്‍ 1100

By Web TeamFirst Published Apr 18, 2020, 6:00 PM IST
Highlights

റെബല്‍ 1100 ക്രൂസര്‍ മോഡലുമായി ഹോണ്ട ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 

റെബല്‍ 1100 ക്രൂസര്‍ മോഡലുമായി ഹോണ്ട ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ആഫ്രിക്ക ട്വിന്‍ സിആര്‍എഫ്1100എല്‍ ഉപയോഗിക്കുന്ന എന്‍ജിനായിരിക്കും വലിയ റെബല്‍ ക്രൂസറിന്‍റെയും ഹൃദയം. നിലവിലെ ഏറ്റവും വലിയ ഹോണ്ട റെബല്‍ ഉപയോഗിക്കുന്നത് 471 സിസി, ട്വിന്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. ഈ മോട്ടോര്‍സൈക്കിള്‍ അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്.

ഏറ്റവും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളില്‍ 1,084 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് . ഈ എഞ്ചിന്‍ 7,500 ആര്‍പിഎമ്മില്‍ 102 ബിഎച്ച്പി പരമാവധി കരുത്തും 6,250 ആര്‍പിഎമ്മില്‍ 105 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, ഡിസിടി എന്നിവയാണ് രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. റെബല്‍ 1100 ക്രൂസറില്‍ സമാനമായ എന്‍ജിന്‍ ഔട്ട്പുട്ട് പ്രതീക്ഷിക്കാം. ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും മാറ്റമുണ്ടായേക്കില്ല.

എന്‍ജിന്‍ കൂടാതെ, ആഫ്രിക്ക ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ ഇലക്ട്രോണിക്‌സ് പാക്കേജ് കൂടി റെബല്‍ 1100 ക്രൂസറില്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍, കോര്‍ണറിംഗ് എബിഎസ്, ലീന്‍ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ വലിയ റെബല്‍ ക്രൂസറിന് ലഭിക്കും. നിലവിലെ റെബല്‍ മോഡലുകളുടെ അതേ സ്‌റ്റൈലിംഗ്, ഡിസൈന്‍ എന്നിവയോടെയാകും റെബല്‍ 1100 വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!