മത്സരത്തിന് തയ്യാറായി ഇഡിമിത്സു ഹോണ്ട എസ്കെ9 റേസിംഗ് ടീം

By Web TeamFirst Published Oct 9, 2021, 4:32 PM IST
Highlights

പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തില്‍ രാജീവ് സേതു,സെന്തില് കുമാര്‍ മഥന കുമാര്‍ എന്നിവരാണ് ഹോണ്ടയുടെ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കൊച്ചി: എംആര്‍എഫ് (MRF) എംഎംഎസ്‍സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ മൂന്നാം റൗണ്ടിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഇഡിമിത്സു ഹോണ്ട (IDEMITSU Honda) എസ്കെ 69 റേസിങ് ടീം. ഈ വാരാന്ത്യത്തില്‍ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ നടക്കുന്ന മൂന്നാം റൗണ്ടില്‍ ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ്, ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്മേക്ക് റേസ്, പ്രോസ്റ്റോക്ക് 165സിസി വിഭാഗങ്ങളിലായി 42 റൈഡര്‍മാരാണ് ഹോണ്ടയ്ക്കായി മത്സരിക്കുന്നത്.

പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തില്‍ രാജീവ് സേതു,സെന്തില് കുമാര്‍ മഥന കുമാര്‍ എന്നിവരാണ് ഹോണ്ടയുടെ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആദ്യ രണ്ട് റൗണ്ടുകളിലായി 103 പോയിന്റുകളാണ് ടീം നേടിയത്. മൂന്ന് പോഡിയം ഫിനിഷിങുകളും 56 പോയിന്റുമായി രാജീവ് സേതു നിലവിലെ ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. നാലാമതുള്ള സെന്തില്കുമാറിന് 47 പോയിന്റുകളുമുണ്ട്.

ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എന്എസ്എഫ്250ആര്, സിബിആര്150ആര് വിഭാഗങ്ങളില് ഹോണ്ടയുടെ 25 യുവറൈഡര്മാരാണ് മത്സര രംഗത്തുള്ളത്. ഇതോടൊപ്പം രാജ്യത്തുടനീളമുള്ള അനുഭവസമ്പന്നരായ 15 റൈഡര്മാര് അവരുടെ കരുത്ത് തെളിയിക്കാന് പ്രഥമ ഹോണ്ട ഹോര്നെറ്റ് 2.0 വണ് മെയ്ക്ക് റേസിലും പങ്കെടുക്കുന്നുണ്ട്.

2021 ഇന്ത്യന് നാഷണല് മോട്ടോര്സൈക്കിള് റേസിങ് ചാമ്പ്യന്ഷിപ്പില്, ഇഡിമിത്സു ഹോണ്ട എസ്കെ9 റേസിങ് ടീം നല്ല തുടക്കമാണ് ഉണ്ടാക്കിയതെന്ന് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്ഡ് ആന്ഡ് കമ്മ്യൂണിക്കേഷന് സീനിയര് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. എല്ലാ നിരയില് നിന്നുമുള്ള വെല്ലുവിളികള് നേരിടാന് ഞങ്ങള് തയാറാണ്. ഈ വാരാന്ത്യത്തില് ഞങ്ങളുടെ താരങ്ങള് മികച്ച ഫിനിഷിങ് നടത്തുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

click me!