ലൈസന്‍സില്ലാതെ സ്‍കൂട്ടര്‍ ഓടിച്ചു; ഭര്‍ത്താവിനും ഭാര്യക്കും പിഴ!

Published : Dec 04, 2019, 05:16 PM IST
ലൈസന്‍സില്ലാതെ സ്‍കൂട്ടര്‍ ഓടിച്ചു; ഭര്‍ത്താവിനും ഭാര്യക്കും പിഴ!

Synopsis

വാഹനപരിശോധനയ്ക്കിടെ ദമ്പതിമാര്‍ കുടുങ്ങി

കൊച്ചി: കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ ദമ്പതിമാര്‍ കുടുങ്ങി.  ലൈസന്‍സില്ലാതെ ഭാര്യയുടെ സ്‌കൂട്ടര്‍ ഓടിച്ച ഭര്‍ത്താവിനും ഭാര്യക്കും കൂടി 10,000 രൂപ പിഴയിട്ടു. രണ്ടുപേര്‍ക്കും കൂടിയാണ് പിഴ നല്‍കിയിരിക്കുന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് സംഭവം. 

ലൈസന്‍സില്ലാതെ ഭര്‍ത്താവിന് വാഹനം ഓടിക്കാന്‍ നല്‍കിയതിനാണ് ആണ് ഭാര്യക്ക് 5,000 രൂപ പിഴ ചുമത്തിയത്. പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം അനുസരിച്ച് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിന് 5,000 രൂപയാണ് പിഴ. വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചതിന് ഉടമയ്ക്കും 5,000 രൂപയാണ് പിഴ ചുമത്തുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഭാര്യക്ക് ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നു.

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ