റിവാര്‍ഡ് ക്യാംപെയിനുമായി ഈ ബൈക്ക് കമ്പനികള്‍

Web Desk   | Asianet News
Published : Jul 31, 2020, 03:40 PM IST
റിവാര്‍ഡ് ക്യാംപെയിനുമായി ഈ ബൈക്ക് കമ്പനികള്‍

Synopsis

കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോര്‍സൈക്കിളുകളില്‍ ഒരെണ്ണം ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്കായി റിവാര്‍ഡ് ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനികള്‍

ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്‌ഖ് വാര്‍ണയുടെ മാതൃ കമ്പനി. ഇപ്പോഴിതാ കെടിഎം, ഹസ്ഖ്‌വര്‍ണ മോട്ടോര്‍സൈക്കിളുകളില്‍ ഒരെണ്ണം ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്കായി റിവാര്‍ഡ് ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. 2020 ജൂലൈ 28 നും സെപ്റ്റംബര്‍ 20 നും ഇടയില്‍ മോഡലുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

ഈ കാലയളവില്‍ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി സൗജന്യ വിപുലീകൃത വാറണ്ടിയും റോഡ്‌സൈഡ് അസിസ്റ്റന്‍സ് സൗകര്യവും ലഭിക്കും. മൂന്ന് വര്‍ഷത്തെ സൗജന്യ വിപുലീകൃത വാറന്റി ഉള്‍പ്പടെ മൊത്തം വാറന്റി അഞ്ച് വര്‍ഷത്തേക്ക് ലഭിക്കും.

അതേസമയം റോഡ്‌സൈഡ് അസിസ്റ്റന്‍സ് സൗകര്യവും, വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും ലഭിക്കുക. ഈ സേവനങ്ങള്‍ക്ക് പുറമേ, കെടിഎം വാങ്ങുന്നവര്‍ക്ക് ഓരോ ആഴ്ചയും ഒരു ഐഫോണ്‍ 11 നേടാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്.  

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!