ഉയര്‍ന്നുപൊങ്ങുന്ന ബോഗികള്‍, ഇറങ്ങിയോടുന്ന യാത്രികര്‍, ട്രെയിനപകടത്തിന്‍റെ ഞെട്ടിക്കും വീഡിയോ!

Published : Nov 12, 2019, 03:56 PM IST
ഉയര്‍ന്നുപൊങ്ങുന്ന ബോഗികള്‍, ഇറങ്ങിയോടുന്ന യാത്രികര്‍, ട്രെയിനപകടത്തിന്‍റെ ഞെട്ടിക്കും വീഡിയോ!

Synopsis

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു

ഹൈദരാബാദ്: ഹൈദരാബാദ് കച്ചെഗൗഡ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞദിവസം നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

ഹുന്ദ്രി ഇന്‍റര്‍സിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കല്‍ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. സിഗ്നല്‍ പ്രശ്നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നില്‍ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു.  

ഒരേ ട്രാക്കിലൂടെയെത്തിയ ട്രെയിനുകള്‍ നേര്‍ക്കുനേരെ കൂട്ടിയിടിക്കുന്നതും പാളം തെറ്റുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിനു തൊട്ടുപിന്നാലെ യാത്രികര്‍ കോച്ചുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!