New Creta| പുത്തന്‍ ക്രെറ്റ അടുത്തയാഴ്‍ച, എന്താണ് പ്രതീക്ഷിക്കേണ്ടത്?

Web Desk   | Asianet News
Published : Nov 08, 2021, 08:59 AM IST
New Creta| പുത്തന്‍ ക്രെറ്റ അടുത്തയാഴ്‍ച, എന്താണ് പ്രതീക്ഷിക്കേണ്ടത്?

Synopsis

ഇതാ പുതിയ തലമുറ മോഡലിൽ നിന്ന് എന്തൊക്കെയാണ് വാഹനപ്രേമികള്‍ പ്രതീക്ഷിക്കേണ്ടതെന്ന് ഒന്നു പരിശോധിക്കാം. 

ടുത്തയാഴ്‍ച ഇന്തോനേഷ്യയിൽ (Indonesia) നടക്കാനിരിക്കുന്ന GIIAS 2021 ഓട്ടോ ഷോയിൽ പുതിയ തലമുറ ക്രെറ്റ എസ്‌യുവിയെ (2022 Hyundai Creta) അവതരിപ്പിക്കാന്‍ ഹ്യുണ്ടായി ഒരുങ്ങുകയാണ്. നവംബർ 11-ന് 2022 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യപ്പെടുന്ന വാഹനം അടുത്ത വർഷം എപ്പോള്‍ വേണമെങ്കിലും ഇന്ത്യൻ വിപണിയിലും ത്താൻ സാധ്യതയുണ്ട്. 

ഹ്യൂണ്ടായ് ഇതിനകം തന്നെ പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഔദ്യോഗികമായി പങ്കുവച്ചിട്ടുണ്ട്. ഇതാ പുതിയ തലമുറ മോഡലിൽ നിന്ന് എന്തൊക്കെയാണ് വാഹനപ്രേമികള്‍ പ്രതീക്ഷിക്കേണ്ടതെന്ന് ഒന്നു പരിശോധിക്കാം. 

പുതിയ തലമുറയിൽ ക്രെറ്റ എസ്‌യുവിയുടെ മുൻഭാഗം എങ്ങനെ മാറിയെന്ന് കമ്പനി നേരത്തെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം വ്യക്തമാക്കുന്നു. ഔദ്യോഗിക ടീസറുകൾ സൂചിപ്പിക്കുന്നത് പോലെ, 2022 ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഒരു പുതിയ ഗ്രിൽ ലഭിക്കുന്നു. അത് ആഗോള വിപണികളിൽ ടക്‌സൺ എസ്‌യുവികളിൽ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്. പാരാമെട്രിക് പാറ്റേൺ ഉള്ള ഗ്രിൽ ഹ്യുണ്ടായിയുടെ പുതിയ കൈയൊപ്പ് പതിഞ്ഞതാണ്. ഇതിന് എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎല്ലുകളും ഉണ്ട്. ലൈറ്റ് ഓണാക്കുമ്പോൾ ബൂമറാംഗ് പോലെയുള്ള ആകൃതി ദൃശ്യമാകുകയും ഗ്രില്ലുമായി ലയിക്കുകയും ചെയ്യുന്നു. ഫോഗ് ലാമ്പ് കേസിംഗിനും ഒരു പുതിയ ഡിസൈൻ ലഭിക്കുന്നു. 

പനോരമിക് സൺറൂഫ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, പുതിയ നൂതന ഫീച്ചറുകളുള്ള പുതിയ 10.25 ഇഞ്ച് TFT LCD ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും സാങ്കേതികവിദ്യയും നിറഞ്ഞതാണ് പുതിയ ക്രെറ്റ എസ്‌യുവിയെന്ന് ഹ്യുണ്ടായ് ഇന്തോനേഷ്യ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌മാർട്ട്‌ഫോണുകളിലൂടെ ഉപഭോക്താക്കളെ അവരുടെ വാഹനങ്ങളുമായി ബന്ധിപ്പിക്കാൻ അനുവദിക്കുന്ന കണക്ടിവിറ്റി സാങ്കേതികവിദ്യയായ ബ്ലൂലിങ്കും പുത്തന്‍ ക്രെറ്റയ്‌ക്കൊപ്പം ഹ്യുണ്ടായ് നൽകും.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ ക്രെറ്റയിൽ മിക്ക സവിശേഷതകളും ഇതിനകം തന്നെ ഉണ്ടെങ്കിലും, പുതിയ തലമുറ എസ്‌യുവിയില്‍ ADAS സവിശേഷതയും ഉള്‍പ്പെടുത്തും. അടുത്തിടെ ബ്രസീലിൽ അവതരിപ്പിച്ച ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ ഹോസ്റ്റ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം ആദ്യമായി ഉള്‍പ്പെടുത്തിയരുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ ബ്ലൈൻഡ് സ്‌പോർട് മോണിറ്ററിംഗ് ക്യാമറ ഡിസ്‌പ്ലേ, ഡ്രൈവർമാരുടെ സഹായമില്ലാതെ കൂട്ടിയിടിക്കാതിരിക്കാനുള്ള ഓട്ടോണമസ് ബ്രേക്കിംഗ്, എതിർവശത്തുള്ള ഒരു പാതയിൽ നിന്ന് വരുന്ന വാഹനവുമായി അപകടസാധ്യത ഉണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന ലെഫ്റ്റ് കൺവെർജൻസ് ഡിറ്റക്ഷൻ ഫീച്ചർ എന്നിവയും വാഹനത്തില് ഉണ്ട്. 

എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം, പരീക്ഷിച്ച 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 1.4 ലിറ്റർ ടർബോ എഞ്ചിനും ഹ്യുണ്ടായ് തുടരാൻ സാധ്യതയുണ്ട്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി എൻജിൻ വരാൻ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം