വരുന്നൂ പുത്തന്‍ എലാന്‍ട്രയുമായി ഹ്യുണ്ടായി

Published : Sep 26, 2019, 06:05 PM IST
വരുന്നൂ പുത്തന്‍ എലാന്‍ട്രയുമായി ഹ്യുണ്ടായി

Synopsis

അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ എലാന്‍ട്ര

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം സെഡാന്‍  മോഡല്‍ എലാന്‍ട്രയുടെ പുതിയ പുതിപ്പ് ഒക്ടോബര്‍ മൂന്നിന് നിരത്തിലെത്തും. വാഹനത്തിന്‍റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു.

ബിഎസ് 6 നിലവാരത്തിലുള്ള രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാവും വാഹനത്തിന്‍റെ ഹൃദയം. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ എന്നീ ഗീയര്‍ബോക്‌സുകളാണ് ട്രാന്‍സ്‍മിഷന്‍. സ്‌റ്റൈല്‍ ലുക്കുള്ള ഹെക്‌സഗണല്‍ ഗ്രില്‍, മസ്‌കൂലര്‍ ബോഡി ലൈനുകളുള്ള ബോണറ്റ്, ട്രയാങ്കുലര്‍ ഫോഗ്ലാംപ്, റീഡിസൈന്‍ ചെയ്‍ത ബമ്പറുകള്‍, പുതിയ ബൂട്ട് ലിഡ്, പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍, പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയടക്കം അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ എലാന്‍ട്ര എത്തുന്നത്.  

ഹോണ്ട സിവിക്, കൊറോള ആള്‍ട്ടിസ്, സ്‌കോഡ ഒക്ടാവിയ തുടങ്ങിയവര്‍ എതിരാളികളാകുന്ന എലാന്‍ട്രക്കുള്ള ബുക്കിംഗ് സെപ്റ്റബര്‍ 25 മുതല്‍ കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു.
 

PREV
click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ