ഫ്രീഡം ഡ്രൈവുമായി ഹ്യുണ്ടായി; ഓഗസ്റ്റ് 21 വരെ പ്രത്യേക ഓഫര്‍

Web Desk   | Asianet News
Published : Aug 18, 2020, 05:57 PM ISTUpdated : Aug 18, 2020, 05:58 PM IST
ഫ്രീഡം ഡ്രൈവുമായി ഹ്യുണ്ടായി; ഓഗസ്റ്റ് 21 വരെ പ്രത്യേക ഓഫര്‍

Synopsis

ഉപഭോക്താക്കള്‍ക്കായി രാജ്യവ്യാപകമായി 'ഫ്രീഡം ഡ്രൈവ്' പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. 

ഉപഭോക്താക്കള്‍ക്കായി രാജ്യവ്യാപകമായി 'ഫ്രീഡം ഡ്രൈവ്' പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഓഗസ്റ്റ് 14 മുതല്‍ 21 വരെ രാജ്യത്തെ എല്ലാ ഹ്യുണ്ടായ് സര്‍വീസ് ഔട്ട്‌ലെറ്റുകളിലും 'ഫ്രീഡം ഡ്രൈവ്' ഓഫറുകള്‍ ലഭ്യമാകുമെന്ന് ഹ്യുണ്ടായ് ഇന്ത്യ അറിയിച്ചു.

ലേബര്‍ ചാര്‍ജ്, കാര്‍ സാനിറ്റൈസേഷന്‍, അണ്ടര്‍ ബോഡി കോട്ടിങ് എന്നിവയ്ക്ക് ഈ കാലയളവില്‍ പ്രത്യേക ഓഫര്‍ ലഭിക്കും. ഫ്രീഡം ഡ്രൈവിനുള്ള ഓഫറുകളും ആനുകൂല്യങ്ങളും സൗജന്യ 50-പോയിന്റ് ചെക്ക്, ഹൈ-ടച്ച് പോയിൻറ് സാനിറ്റൈസേഷൻ, 599 രൂപ മുതൽ ആരംഭിക്കുന്ന ഇന്റീരിയർ സാനിറ്റൈസേഷൻ പാക്കേജുകൾ, ലേബർ ചാർജുകൾക്ക് 20 ശതമാനം വരെ കിഴിവ്, അണ്ടർബോഡി കോട്ടിംഗിന് 15 ശതമാനം കിഴിവ് എന്നിവ ഉൾപ്പെടുന്നു.

രാജ്യത്തെ 1300 സര്‍വീസ് ഔട്ട്‌ലെറ്റുകളിലൂടെ 360 ഡിഗ്രി ഓണ്‍ലൈന്‍ ആന്‍ഡ് കോണ്‍ടാക്ട്‌ലെസ്സ് സര്‍വീസാണ് ഹ്യുണ്ടായ് നല്‍കുന്നത്. ഓണ്‍ലൈന്‍ സര്‍വീസ് ബുക്കിങ്, വാട്‌സാപ്പ് വഴിയുള്ള സര്‍വീസ് അപ്‌ഡേറ്റ്, പിക്ക് ആന്‍ഡ് ഡ്രോപ് സേവനം, ഓണ്‍ലൈന്‍ പേയ്‌മെന്റ് തുടങ്ങിയവയും ഹ്യുണ്ടായ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

ഉപഭോക്താക്കളുടെ ആജീവനാന്ത പങ്കാളിയാവുക എന്നതാണ് ഹ്യൂണ്ടായിയുടെ ആഗ്രഹമെന്നും ഉപഭോക്താക്കളുടെ ആനന്ദകരമായ അനുഭവങ്ങളിലേക്കുള്ള ഒരു പടികൂടിയാണ് ഈ 'ഫ്രീഡം ഡ്രൈവ്' എന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍(സെയില്‍, മാര്‍ക്കറ്റിങ്, സര്‍വീസ്) തരുണ്‍ ഗാര്‍ഘ് വ്യക്തമാക്കി.

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ