ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക പ്ലാറ്റ്‌ഫോമുമായി ഹ്യുണ്ടായി

Web Desk   | Asianet News
Published : Dec 08, 2020, 08:30 AM IST
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക പ്ലാറ്റ്‌ഫോമുമായി ഹ്യുണ്ടായി

Synopsis

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‍സ് വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേക പ്ലാറ്റ് ഫോം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. 

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‍സ് വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേക പ്ലാറ്റ് ഫോം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. 

ഇ — ജി എം പി എന്ന ഈ പുത്തൻ വൈദ്യുത വാഹന പ്ലാറ്റ്ഫോമായിരിക്കും ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (ബി ഇ വി)ക്കെല്ലാം അടിത്തറയാവുക എന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്ലാറ്റ്ഫോമിലാണ് അടുത്ത വർഷം മുതൽ നിരത്തിലെത്തുന്ന വൈദ്യുത വാഹനങ്ങളിൽ പലതും ഒരുങ്ങുന്നത്. റിപ്പോർട്ട് പ്രകാരം ‘ഐകോണിക് ഫൈവും’ കിയ മോട്ടോർ കോർപറേഷൻ വികസിപ്പിക്കുന്ന പുതിയ മോഡലും ഈ പ്ലാറ്റഫോമിൽ എത്തിയേക്കും. ഈ പ്ലാറ്റ്ഫോമിൽ മൊത്തം 23 വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കാനാണു ഹ്യുണ്ടേയുടെ പദ്ധതി. ഇതിൽ 11 എണ്ണം പൂർണമായും ബി ഇ വി വിഭാഗത്തിലുള്ളവയാകും. 2025 ആകുന്നതോടെ വൈദ്യുത വാഹന വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനും ഹ്യുണ്ടേയ് ലക്ഷ്യമിടുന്നു.

ഇ — ജി എം പി പ്ലാറ്റ്ഫോമിലെത്തുന്ന വൈദ്യുത വാഹനങ്ങൾക്ക് ഒറ്റ ചാർജിൽ ദീർഘദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് ഹ്യുണ്ടേയിയുടെ അവകാശവാദം. മാത്രമല്ല, ഇതേ പ്ലാറ്റ്ഫോമിൽ വികസിപ്പിക്കുന്ന പ്രീമിയം മോഡലുകൾക്ക് സ്‍പോര്‍ട്‍സ് കാറുകളുടെ കരുത്തും പ്രകടനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?