"തൽക്കാലം അങ്ങനൊരു പ്ലാൻ ഇല്ല കേട്ടോ" തുറന്നുപറഞ്ഞ് ഹ്യുണ്ടായി മേധാവി

By Web TeamFirst Published Mar 19, 2024, 5:01 PM IST
Highlights

നിലവിൽ വെർണ എൻ ലൈൻ അവതരിപ്പിക്കാൻ പ്ലാനുകളൊന്നുമില്ല എന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു. ഹ്യൂണ്ടായി മോട്ടോർ ഇന്ത്യയുടെ സിഒഒ തരുൺ ഗാർഗ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ.

ക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യ അടുത്തിടെയാണ് ക്രെറ്റ എൻ ലൈൻ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈൻ ഇന്ത്യയിൽ ലഭ്യമായ വെന്യു എൻ ലൈനിൻ്റെയും i20 N ലൈനിൻ്റെയും നിലവിലുള്ള N ലൈൻ ലൈനപ്പിൽ ചേരുന്നു. 16.82 ലക്ഷം രൂപ പ്രാരംഭ എക്‌സ് ഷോറൂം വിലയിലാണ് ഹ്യുണ്ടായ് ക്രെറ്റ എൻ ലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കിയ സെൽറ്റോസ് ജിടി ലൈൻ, എക്‌സ് ലൈൻ വേരിയൻ്റുകളുമായും മറ്റ് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വകഭേദങ്ങളായ ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവയുമായും മത്സരിക്കുന്നതാണ് ഹ്യുണ്ടായ് ക്രെറ്റ എൻ ലൈൻ. എന്നാൽ ഇന്ത്യയ്ക്കായി ഹ്യുണ്ടായ് വെർണ എൻ ലൈൻ ഇല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.

2021 മുതൽ, ഹ്യൂണ്ടായ് വർഷം തോറും എൻ ലൈൻ മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്. i20 N ലൈനിൽ തുടങ്ങി.  2022-ൽ വെന്യു N ലൈനും, 2023-ൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത i20 N ലൈനും. എന്നിരുന്നാലും നിലവിൽ വെർണ എൻ ലൈൻ അവതരിപ്പിക്കാൻ പ്ലാനുകളൊന്നുമില്ല എന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ സിഒഒ തരുൺ ഗാർഗ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ.

ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലെ മാർക്കറ്റ് ഡൈനാമിക്സും ട്രെൻഡും മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഗാർഗ് വ്യക്തമാക്കി. നിലവിൽ വെർണ എൻ ലൈൻ പുറത്തെടുക്കാൻ ഹ്യുണ്ടായിക്ക് പദ്ധതിയില്ലെന്ന് ഗാർഗ് പറഞ്ഞു. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിലെ സെഡാൻ വിഭാഗം നിലവിൽ എട്ട് ശതമാനം വിപണി വിഹിതവുമായി കുറഞ്ഞുവരികയാണ്. 2024 ജനുവരിയിലെ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ, 2172 യൂണിറ്റുകളുമായി വെർണ ഇടത്തരം സെഡാൻ വിഭാഗത്തിൽ മുന്നിലാണ്, ഫോക്‌സ്‌വാഗൺ വിർറ്റസും 1879, 1242 യൂണിറ്റുകളുമായി സ്‌കോഡ സ്ലാവിയയും തൊട്ടുപിന്നിൽ. അതിനാൽ, ഹ്യൂണ്ടായ് വെർണയുടെ എൻ ലൈൻ മോഡൽ രാജ്യത്ത് അവതരിപ്പിക്കുന്നത് നിർമ്മാതാവിന് പ്രായോഗികമല്ല.

കൂടാതെ, ഹൈബ്രിഡുകളിൽ നിക്ഷേപിക്കുന്നതിനോ ഇലക്ട്രിക് വാഹനങ്ങളെ സ്വീകരിക്കുന്നതിനോ ഇടയിലുള്ള ചർച്ചകൾ തുടരുകയാണ്. അനുകൂലമായ FAME II സബ്‌സിഡികൾ കാരണം ഹ്യുണ്ടായ് നിലവിൽ ഇന്ത്യൻ വിപണിയിലെ എല്ലാ-ഇലക്‌ട്രിക് വാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഗാർഗ് വെളിപ്പെടുത്തി. കമ്പനിയുടെ തന്ത്രങ്ങൾ ഗവൺമെൻ്റ് നയങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഗാർഗ് സ്ഥിരീകരിച്ചു, നിലവിലെ ശ്രദ്ധ ബാറ്ററി ഇലക്ട്രിക് വെഹിക്കിളുകളിൽ (ബിഇവി) അവശേഷിക്കുന്നു.

ലോകമെമ്പാടും ഹ്യുണ്ടായ് വൈവിധ്യമാർന്ന ഹൈബ്രിഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യൻ തന്ത്രം വിപണി പ്രവണതകളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഗാർഗ് ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് മഹീന്ദ്രയും ടാറ്റയും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു. ഇന്ത്യയുടെ തന്ത്രം ബിഇവികളിലേക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനാൽ ഹൈബ്രിഡുകൾ അവതരിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലനെ്നന് ഗാർഗ് പറഞ്ഞു. ആഗോള വിപണിയിൽ ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഹനങ്ങളും ഹ്യുണ്ടായിക്കുണ്ട്, എന്നാൽ ബിഇവികളാണ് ഇവിടെ ഭാവിയെന്നും കൂടുതൽ ബിഇവികൾ അവതരിപ്പിക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് ബാറ്ററി പായ്ക്കുകൾ പ്രാദേശികവൽക്കരിക്കാനുള്ള പദ്ധതികളും ഗാർഗ് വിശദീകരിച്ചു.

youtubevideo
 

click me!