1.40 ലക്ഷം കാറുകൾ കയറ്റുമതി നടത്തി ഹ്യുണ്ടായി

By Web TeamFirst Published Apr 22, 2021, 6:51 PM IST
Highlights

യാത്രാവാഹന വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ഏറ്റവുമധികം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന പേര് 2020-21 സാമ്പത്തിക വർഷവും നിലനിര്‍ത്തി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി

യാത്രാവാഹന വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ഏറ്റവുമധികം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന പേര് 2020-21 സാമ്പത്തിക വർഷവും നിലനിര്‍ത്തി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം 1.04 ലക്ഷം യൂണിറ്റുകളുടെ കയറ്റുമതി ഹ്യുണ്ടായി ഇന്ത്യയിൽ നിന്ന് നടത്തിയതായി ഫിനാന്ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിതരണശൃംഖലയിൽ ഉൾപ്പെടെ കൊവിഡ് പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനിടെയാണ് ഈ നേട്ടം. 

അഞ്ച് ഭൂഖണ്ഡങ്ങളിലായി 88ഓളം രാജ്യങ്ങളിലേക്ക് ഹ്യുണ്ടായി 'മേഡ് ഇൻ ഇന്ത്യ' മോഡലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപുതൂരിലെ ശാലയിൽ നിർമ്മിച്ച വാഹനങ്ങളാണ് ഇവ.  മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ, ചിലി, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇതില്‍ ഉൾപ്പെടുന്നു. വെന്യൂ, ക്രെറ്റ എന്നിവ ഉൾപ്പെടെ 10 മോഡലുകളാണ് കമ്പനി ഇന്ത്യയിൽ നിന്നും വിദേശ വിപണികളിൽ എത്തിക്കുന്നത്. കയറ്റുമതിയിൽ 30 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് കഴിഞ്ഞവർഷം ഹ്യുണ്ടായി പിന്നിട്ടിരുന്നു. അഞ്ചു വിദേശ വിപണികളിൽ ഇടത്തരം എസ് യു വിയായ ‘ക്രേറ്റ’യും എച്ച് എം ഐ എൽ വിൽപ്പനയ്ക്കെത്തിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ നിർമ്മിത എസ്‍യുവി വില്‍പ്പനയിൽ ഹ്യുണ്ടായി 10 ലക്ഷം യൂണിറ്റുകളെന്ന നേട്ടവും കൈവരിച്ചു. ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി, ഇന്ത്യയിലും വിദേശത്തുമായി ക്രെറ്റ, വെന്യൂ, ടുസോൺ, സാന്റഫെ, ടെറാകാൻ എന്നിവയുടെ വില്‍പ്പനയിലാണ് നേട്ടം കൊയ്‌തത്. 2015ൽ വിപണിയില്‍ എത്തിയ ക്രെറ്റ ഇന്ത്യയിൽ ഇതുവരെ നേടിയത് 5.9 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ്. വിദേശത്ത് 2.2 ലക്ഷവും. 2019ലെത്തിയ വെന്യൂ 1.8 ലക്ഷം ഉപഭോക്താക്കളെ ഇതുവരെ ഇന്ത്യയിൽ മാത്രം നേടി.

ചെന്നൈ ശാലയെ ഒരു മികച്ച ഉൽപ്പാദന ഹബ്ബായി മാറ്റാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഹ്യുണ്ടായി വ്യക്തമാക്കുന്നു. കോവിഡ് 19 മഹാമാരിയും ലോക്ക്ഡൗണും ആഗോളതലത്തിൽതന്നെ കനത്ത വെല്ലുവിളി സൃഷ്ടിച്ച വർഷമാണു കടന്നു പോയതെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം പറഞ്ഞു. വിപണികളിലെ അനിശ്ചിതത്വും സപ്ലൈ ചെയിനിൽ നേരിച്ച പ്രതിബന്ധങ്ങൾ ഇറക്കുമതിയിലെ നിയന്ത്രണങ്ങളും തുടങ്ങിയവ അതിജീവിച്ചാണ് ഹ്യുണ്ടായി ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

click me!