ജർമ്മൻ കാർ ഓഫ് ദ ഇയർ (GCOTY) അവാർഡ് നേടി ഹ്യുണ്ടായി അയോണിക് 5

By Web TeamFirst Published Oct 31, 2021, 10:36 PM IST
Highlights

ന്യൂ എനർജി വിഭാഗത്തിലാണ് പുരസ്‍കരമെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2022 ലെ ജർമ്മൻ കാർ ഓഫ് ദ ഇയർ (GCOTY) അവാർഡ് നേടി ഹ്യുണ്ടായി അയോണിക് 5.  ന്യൂ എനർജി വിഭാഗത്തിലാണ് പുരസ്‍കരമെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ GCOTY യുടെ അവസാന റൗണ്ടിലേക്ക് ഈ പൂർണ്ണ-ഇലക്‌ട്രിക് മിഡ്‌സൈസ് സിയുവിക്ക് പ്രവേശനം ലഭിച്ചു. കോംപാക്റ്റ്, പ്രീമിയം, ലക്ഷ്വറി, പെർഫോമൻസ് എന്നീ വിഭാഗങ്ങളിലെ വിജയികളുമായി IONIQ 5 മത്സരിക്കും. അവസാനവട്ട വിജയിയെ 2021 നവംബർ 25-ന് പ്രഖ്യാപിക്കും.

20 മോട്ടോറിംഗ് ജേണലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര ജൂറിയാണ് ഉൽപ്പന്ന സവിശേഷതകൾ, പ്രസക്തി, ഭാവിയിലെ പ്രവർത്തനക്ഷമത എന്നിവ കണക്കിലെടുത്ത് GCOTY അവാർഡുകള്‍ തെരെഞ്ഞെടുക്കുന്നത്. 

IONIQ 5 പുതിയ ഹ്യുണ്ടായി യുഗത്തിന്റെ തുടക്കമാണെന്ന് ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിലെ ചീഫ് ക്രിയേറ്റീവ് ഓഫീസർ ലൂക്ക് ഡോങ്കർവോൾക്ക് പറഞ്ഞു. കമ്പനിയുടെ പുതിയ സമർപ്പിത ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം ഉപയോഗിച്ച്  രൂപകൽപ്പന ചെയ്ത ആദ്യത്തെ കാറാണിതെന്നും ഇലക്ട്രിക് യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഉപഭോക്താക്കളെ പരിപാലിക്കുന്ന മോഡലുകളാണ് ഹ്യുണ്ടായ് നിർമ്മിക്കുന്നതെന്ന് IONIQ 5-ന്റെ 'ന്യൂ എനർജി' അവാർഡ് തെളിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

IONIQ 5-ന്റെ മൊത്തത്തിലുള്ള പാക്കേജ് ജർമ്മൻ കാർ ഓഫ് ദി ഇയർ ജൂറിയെ ബോധ്യപ്പെടുത്തുക മാത്രമല്ല, BMW iX, Mercedes-Benz EQS എന്നിവ പോലുള്ള എതിരാളികൾക്കെതിരെ അത് വിജയിച്ചെന്നും  കൂടാതെ, ഇത് ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണെന്നും കമ്പനി പറയുന്നു. 

IONIQ 5 ജർമ്മൻ കാർ ഓഫ് ദ ഇയർ അവസാന റൗണ്ടിലേക്ക് മുന്നേറുന്നത് യൂറോപ്യൻ കാർ വിപണിയിലെ ഫുൾ-ഇലക്‌ട്രിക് മിഡ്‌സൈസ് CUV വിഭാഗത്തിലെ ജേതാവാണ് തങ്ങലെന്ന് തെളിയിക്കുന്നതായി ഹ്യുണ്ടായ് മോട്ടോർ യൂറോപ്പിന്‍റെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആൻഡ്രിയാസ്-ക്രിസ്റ്റോഫ് ഹോഫ്മാൻ പറയുന്നു. ഹ്യുണ്ടായിയുടെ വൈദ്യുതീകരണ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് IONIQ 5 എന്നും ഈ വിജയം സീറോ എമിഷൻ മൊബിലിറ്റിയിൽ കമ്പനിയുടെ കരുത്തിന് അടിവരയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

click me!