
2025 നവംബറിൽ, ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്ക്, എക്സ്റ്റർ സബ്കോംപാക്റ്റ് എസ്‌യുവി, i20 ഹാച്ച്ബാക്ക്, വെന്യു സബ്കോംപാക്റ്റ് എസ്‌യുവി, അൽകാസർ എസ്‌യുവി, അയോണിക് 5 ഇലക്ട്രിക് എസ്‌യുവി എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകളിൽ ഹ്യുണ്ടായി ഇന്ത്യ ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 2024ൽ നിമ്മിച്ച പഴയ സ്റ്റോക്ക് വിൽക്കാൻ ലക്ഷ്യമിട്ട്, ഹ്യുണ്ടായി അയോണിക് 5 ന് 7.05 ലക്ഷം രൂപ വരെ വൻ കിഴിവുണ്ട്. അതേസമയം 2025 പതിപ്പിന് 2.05 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഓൾ-ഇലക്ട്രിക് എസ്‌യുവി നിലവിൽ ഒറ്റ വേരിയന്റിൽ ലഭ്യമാണ്. 46.05 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
ഹ്യുണ്ടായി അയോണിക് 5 ന്റെ പവർട്രെയിൻ സജ്ജീകരണത്തിൽ 72.6kWh ബാറ്ററി ഉൾപ്പെടുന്നു. ഇത് പൂർണ്ണ ചാർജിൽ 631 കിലോമീറ്റർ എആഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് നൽകുന്നു. 217bhp പവറും 350Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ ഈ ഇവിയിൽ ഉണ്ട്. ഇതിന് റിയർ-വീൽ-ഡ്രൈവ് കോൺഫിഗറേഷൻ ലഭിക്കുന്നു. ഇത് സൂപ്പർഫാസ്റ്റ് 800V ചാർജിംഗിനെ പിന്തുണയ്ക്കുന്നു, ഇത് വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്നു.
ഹ്യുണ്ടായി അയോണിക് 5 ന് ഫ്ലാറ്റ് ഫ്ലോർ, ഫ്ലെക്സിബിൾ സീറ്റുകൾ, മൂവബിൾ സെന്റർ കൺസോൾ എന്നിവയുള്ള മിനിമലിസ്റ്റിക് ഇന്റീരിയർ ഡിസൈൻ ഉണ്ട്. തുണിത്തരങ്ങളും ലെതർ അപ്ഹോൾസ്റ്ററികളും യഥാക്രമം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്, പരിസ്ഥിതി സൗഹൃദ ലെതർ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്, ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവയ്ക്കായി ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, എഡിഎഎസ് സ്യൂട്ട്, ഓഗ്‌മെന്‍റഡ് റിയാലിറ്റി ഫംഗ്‌ഷനുകളുള്ള ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വെഹിക്കിൾ-ടു-ലോഡ് ഫംഗ്‌ഷണാലിറ്റി, മറ്റ് നിരവധി പ്രീമിയം സവിശേഷതകൾ എന്നിവ ഇവി വാഗ്ദാനം ചെയ്യുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.