'സ്‍മാര്‍ട്ട് കാര്‍സ് ഫോര്‍ സ്‍മാര്‍ട്ട് ഇന്ത്യ' കാംപെയിനുമായി ഹ്യുണ്ടായി

By Web TeamFirst Published Sep 30, 2020, 8:48 AM IST
Highlights

'സ്‍മാര്‍ട്ട് കാര്‍സ് ഫോര്‍ സ്‍മാര്‍ട്ട് ഇന്ത്യ' കാംപെയിനുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. 

'സ്‍മാര്‍ട്ട് കാര്‍സ് ഫോര്‍ സ്‍മാര്‍ട്ട് ഇന്ത്യ' കാംപെയിനുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. ഹ്യുണ്ടായിയുടെ കോംപാക്ട് വാഹന ശ്രേണിയിലെ വാഹനങ്ങളുടെ ഫീച്ചറുകളും സാങ്കേതിക സംവിധാനങ്ങളും  ഉപഭോക്താക്കളിലേക്ക്  എത്തിക്കുകയാണ് പുതിയ കാംപെയിനിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 

സാന്‍ട്രോ, ഗ്രാന്റ് ഐ10, നിയോസ്, ഓറ തുടങ്ങിയ ഹ്യുണ്ടായിയുടെ ചെറുകാറുകളിലെ സെഗ്‌മെന്റ് ബെസ്റ്റ് ഫീച്ചറുകളായ വയര്‍ലെസ് ചാര്‍ജിങ്ങ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, തുടങ്ങിയ ഫീച്ചറുകളെ ഹൈലൈറ്റ് ചെയ്യും. 

കമ്പനിയുടെ നൂതന സാങ്കേതികവിദ്യയും മികച്ച സവിശേഷതകളുമായി എത്തുന്ന വാഹനങ്ങളെക്കുറിച്ചാണ് കാമ്പയിനിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. കമ്പനിയുടെ യൂട്യൂബ് പേജില്‍ കാമ്പയിന്‍ വീഡിയോയും ലഭ്യമാക്കി. ഏറ്റവും മികച്ച ടെക്‌നോളജി, ഉന്നത ഫീച്ചറുകൾ, മികച്ച നിലവാരം, ആകർഷകമായ സ്‌റ്റൈൽ എന്നിവ ഇഷ്‌ടപ്പെടുന്നവരെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വ്യക്തമാക്കുന്നു.

മികച്ച കരുത്തും, ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍-സി.എന്‍.ജി, 1.2 ലിറ്റര്‍ എക്കോടോര്‍ക്ക് ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.1 ലിറ്റര്‍ പെട്രോള്‍-സി.എന്‍.ജി എന്‍ജിനുകളാണ് ഹ്യുണ്ടായിയുടെ കോംപാക്ട് കാറുകളില്‍ പ്രവര്‍ത്തിക്കുന്നത്. മാനുവല്‍, സ്മാര്‍ട്ട് എ.എം.ടി ട്രാന്‍സ്മിഷനുകൾ ഇതിനൊപ്പം നല്‍കുന്നുണ്ട്. ഈ ക്യാംപെയിന്‍ ഒരു മാസം നിണ്ടുനില്‍ക്കും.

click me!