ക്രെറ്റയുടെ കരുത്തിൽ ഹ്യുണ്ടായി; വിൽപ്പനയിൽ പുതിയ റെക്കോർഡ്

Published : Oct 06, 2025, 09:56 PM IST
Hyundai Creta

Synopsis

2025 സെപ്റ്റംബറിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി, മൊത്തം 70,347 യൂണിറ്റുകൾ വിറ്റു. എക്കാലത്തെയും ഉയർന്ന എസ്‌യുവി ഡിമാൻഡാണ് ഈ നേട്ടത്തിന് പിന്നിൽ, ക്രെറ്റ റെക്കോർഡ് വിൽപ്പനയും വെന്യു മികച്ച പ്രകടനവും കാഴ്ചവച്ചു. 

2025 സെപ്റ്റംബറിൽ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ശക്തമായ മുന്നേറ്റം നട്ടതി. ആഭ്യന്തര വിൽപ്പനയിൽ എക്കാലത്തെയും ഉയർന്ന എസ്‌യുവി ഡിമാൻഡും കയറ്റുമതിയിൽ കുത്തനെ കുതിച്ചുചാട്ടവും രേഖപ്പെടുത്തി.കമ്പനി കഴിഞ്ഞ മാസം മൊത്തം 70,347 യൂണിറ്റുകൾ വിറ്റു, ഇതിൽ ആഭ്യന്തരമായി 51,547 യൂണിറ്റുകളും കയറ്റുമതി ചെയ്ത 18,800 യൂണിറ്റുകളും ഉൾപ്പെടുന്നു. 2024 സെപ്റ്റംബറിൽ ഹ്യുണ്ടായി 64,201 യൂണിറ്റുകൾ കയറ്റുമതി ചെയ്‍തിരുന്നു. 10 ശതമാനമാണ് വളർച്ച.

സെപ്റ്റംബറിൽ ഡീലർമാർക്കുള്ള ആഭ്യന്തര കയറ്റുമതിയിൽ നേരിയ വർധനവുണ്ടായി, 2024 സെപ്റ്റംബറിൽ ഇത് 51,101 യൂണിറ്റായിരുന്നു, അത് 51,547 യൂണിറ്റായി ഉയർന്നു. അതേസമയം, കയറ്റുമതി ഒരു വർഷം മുമ്പ് 13,100 യൂണിറ്റായിരുന്നുവെങ്കിൽ, 18,800 യൂണിറ്റായി ഉയർന്നു. 2025 സെപ്റ്റംബറിൽ 18,861 യൂണിറ്റുകൾ വിൽപ്പന നടത്തി റെക്കോർഡ് നേട്ടം കൈവരിച്ച ക്രെറ്റയാണ് ഹ്യുണ്ടായിയുടെ പ്രകടനത്തിൽ മുന്നിട്ടുനിന്നത്. വാഹനം ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. വെന്യുവും ശക്തമായ തിരിച്ചുവരവ് നടത്തി, 11,484 യൂണിറ്റുകൾ വിൽപ്പന നടത്തി, 20 മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപ്പനയുടെ 72.4 ശതമാനവും എസ്‌യുവികളാണ് സംഭാവന ചെയ്തത്.

കയറ്റുമതി 33 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഹ്യുണ്ടായിക്ക് കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം സംഭവിച്ചു. 18,800 യൂണിറ്റുകൾ കയറ്റുമതി ചെയ്തതോടെ കമ്പനി 33 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ കയറ്റുമതി റിപ്പോർട്ട് ചെയ്തു. 2024 സെപ്റ്റംബറിനേക്കാൾ ഏകദേശം 44 ശതമാനം കൂടുതൽ. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, മൊത്തം കയറ്റുമതി 99,540 യൂണിറ്റിലെത്തി. ഇത് പ്രതിവർഷം 17 ശതമാനം വർധനവാണ്. 'മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ഡ് ഫോർ ദി വേൾഡ്' ദർശനത്തിന് കീഴിൽ ഒരു തന്ത്രപരമായ ആഗോള കേന്ദ്രമെന്ന നിലയിൽ തങ്ങളുടെ പങ്ക് ഈ വളർച്ച ശക്തിപ്പെടുത്തുന്നുവെന്ന് ഹ്യുണ്ടായി പറഞ്ഞു.

2025 ഓഗസ്റ്റിൽ ഹ്യുണ്ടായി ഏകദേശം 66,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ സെപ്റ്റംബറിലെ പ്രകടനം മികച്ചതായി തോന്നുന്നു. കഴിഞ്ഞ വർഷം, 2024 സെപ്റ്റംബറിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 51,101 യൂണിറ്റായിരുന്നു. ജിഎസ്‍ടി 2.0 പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചതിനുശേഷം, ആഭ്യന്തര, കയറ്റുമതി വിപണികളുടെ സമന്വയ വിന്യാസത്തിന് എച്ച്എംഐഎൽ സാക്ഷ്യം വഹിക്കുന്നു എന്നും ഇത് ഇപ്പോൾ ഒരു യഥാർത്ഥ ഇരട്ട എഞ്ചിൻ വളർച്ചയാണ് എന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ സിഒഒ തരുൺ ഗാർഗ് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ