ഹ്യുണ്ടായിയുടെ ലാഭത്തിൽ ഇടിവ്; വരുമാനം വർധിച്ചു

Published : May 17, 2025, 12:00 PM IST
ഹ്യുണ്ടായിയുടെ ലാഭത്തിൽ ഇടിവ്; വരുമാനം വർധിച്ചു

Synopsis

2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഹ്യുണ്ടായി ഇന്ത്യയുടെ അറ്റാദായം നാല് ശതമാനം ഇടിഞ്ഞ് 1,614 കോടി രൂപയായി. എന്നിരുന്നാലും, മൊത്തം വരുമാനം 1.5 ശതമാനം വർധിച്ച് 17,940 കോടി രൂപയായി. ആഭ്യന്തര വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയപ്പോൾ കയറ്റുമതിയിൽ വർധനവുണ്ടായി.

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി ഇന്ത്യ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 1,614 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,677 കോടി രൂപയുടെ അറ്റാദായത്തിൽ നിന്ന് ഏകദേശം നാല് ശതമാനം ഇടിവാണിത്. അതേസമയം, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ മൊത്തം വരുമാനം  1.5 ശതമാനം ഉയർന്ന് 17,940 കോടി രൂപയായി. 2023-24 ലെ ഇതേ പാദത്തിലെ 17,671 കോടി രൂപയിൽ നിന്ന്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ആഭ്യന്തര വിപണിയിൽ 1,53,550 യൂണിറ്റുകൾ വിറ്റഴിച്ചതായി ഹ്യുണ്ടായി പറഞ്ഞു. അതേസമയം 2023-24 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 1,60,317 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 33,400 യൂണിറ്റുകൾ കയറ്റുമതി ചെയ്ത ഹ്യുണ്ടായിയുടെ കയറ്റുമതി നാലാം പാദത്തിൽ 38,100 യൂണിറ്റായി ഉയർന്നു. 2023-24 ലെ 6,060 കോടി രൂപയിൽ നിന്ന് 2024-25 മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം ഏഴ് ശതമാനം കുറഞ്ഞ് 5,640 കോടി രൂപയായി. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 69,193 കോടി രൂപയായി. 2023-24 ൽ ഇത് 69,829 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 5,98,666 യൂണിറ്റായി കുറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 6,14,721 യൂണിറ്റുകളായിരുന്നു എന്നാണ് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ കയറ്റുമതി 1,63,386 യൂണിറ്റായി സ്ഥിരമായി തുടർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 1,63,155 യൂണിറ്റായിരുന്നു. ഈ സാമ്പത്തിക വർഷത്തിനും 2029-30 സാമ്പത്തിക വർഷത്തിനും ഇടയിൽ ആറ് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 26 മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി ഹ്യുണ്ടായി അറിയിച്ചു.

ഇടത്തരം എസ്‌യുവി മേഖലയിൽ 30 ശതമാനത്തിൽ അധികം വിപണി വിഹിതവുമായി ക്രെറ്റ മറ്റൊരു തർക്കമില്ലാത്ത മോഡലായി തുട‍ന്നു എന്ന് ഹ്യുണ്ടായി ഇന്ത്യ പറഞ്ഞു. നഗര, ഗ്രാമീണ വിപണികളിൽ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ട്, 68.5 ശതമാനം എന്ന ഉയർന്ന ആഭ്യന്തര എസ്‌യുവി സംഭാവനയും റിപ്പോർട്ട് ചെയ്തു.


 

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?