ചൂടപ്പം പോലെ വിറ്റ് ക്രെറ്റ, അമ്പരന്ന് എതിരാളികള്‍!

By Web TeamFirst Published Jun 8, 2021, 7:58 PM IST
Highlights

2021 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം എന്ന നേട്ടം സ്വന്തമാക്കി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ക്രെറ്റ

2021 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം എന്ന നേട്ടം സ്വന്തമാക്കി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ക്രെറ്റ. ഹ്യുണ്ടായി ക്രെറ്റയുടെ 7,527 യൂണിറ്റുകളാണ് 2021 മെയിൽ വിറ്റുപോയതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തവണ മാരുതി സുസുക്കി അൾട്ടോ, ബലേനോ, സ്വിഫ്റ്റ്, ഡിസൈർ എന്നിവയേക്കാൾ കൂടുതൽ യൂണിറ്റുകൾ ക്രെറ്റ ഹ്യുണ്ടായി വിറ്റതായി ആണ് റിപ്പോർട്ട്.

2021 മെയിൽ ഹ്യുണ്ടായി ക്രെറ്റയുടെ 7,527 യൂണിറ്റുകളാണ് വിറ്റുപോയത്. 2020 മോയ് മസത്തിലെ 3,212 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ 134.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഏപ്രിൽ 2021 -ലെ 12,463 യൂണിറ്റിനെ അപേക്ഷിച്ച് വിൽപ്പന കണക്കുകൾ കുറവാണെന്നാണ് സൂചന. 

വാർഷിക അറ്റകുറ്റപ്പണി കാരണം മാരുതി സുസുക്കിയുടെ പ്രൊഡക്ഷൻ പ്ലാന്റുകളിലെ ഉത്പാദനം നിർത്തിവെച്ചിരുന്നു. 2021 മെയിൽ മാരുതി സുസുക്കി 7,005 യൂണിറ്റ് സ്വിഫ്റ്റ് വിറ്റഴിച്ചു. 2020 മെയിൽ 597 യൂണിറ്റ് സ്വിഫ്റ്റ് മാത്രമാണ് വിറ്റത്. 2021 ഏപ്രിലിനെ അപേക്ഷിച്ച് വിൽപ്പന 61.8 ശതമാനം കുറഞ്ഞു. എന്നാൽ, 2021 ഏപ്രിലിൽ 18,316 യൂണിറ്റ് സ്വിഫ്റ്റ് വിറ്റഴിച്ചു. കൊവിഡ് രണ്ടാം തരംഗം മൂലമുണ്ടായ അടച്ചുപൂട്ടൽ മാരുതി സുസുക്കിയെ വളരെയധികം ബാധിച്ചതായി ആണ് റിപ്പോർട്ട്. കിയ 2021 മെയ് മാസത്തിൽ 6,627 യൂണിറ്റ് സോനെറ്റ് വിറ്റു. 2021 ഏപ്രിലിലെ 7,724 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 61.8 ശതമാനം കുറവാണ്.

2015 ലാണ് ആദ്യ ക്രെറ്റയെ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തിൽ തന്നെ മികച്ച സ്വീകാര്യത ക്രേറ്റയ്ക്ക് കൈവരിക്കാനായെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.  2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. അതേ വര്‍ഷം മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തിയത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തിയത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്‍തമായ ഡിസൈനിംഗിലാണ് വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്‍മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി എസ് പവറും 25.5 കെജിഎം ടോർക്കും ഉൽപ്പാദിപ്പിക്കും.

പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!