
കൈനറ്റിക് ലൂണയെ ഓര്‍മ്മയില്ലേ? 50 വർഷം മുമ്പ് ഇന്ത്യൻ വാഹനലോകത്ത് വിപ്ലവം സൃഷ്‌ടിച്ച ഇരുചക്രവാഹനം. ഇതാ ആ കൈനറ്റിക് ലൂണ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇത്തവണ ഇലക്ട്രിക് രൂപത്തിലാണ് ലൂണയുടെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈനറ്റിക് ലൂണ ഇലക്ട്രിക്കിന്റെ ഷാസികളുടെയും ഭാഗങ്ങളുടെയും ഉത്പാദനം ആരംഭിച്ചതായി കൈനറ്റിക് എഞ്ചിനീയറിംഗ് ലിമിറ്റഡ് (കെഇഎൽ) അറിയിച്ചു.
ഈ സീറോ എമിഷൻ ടൂവീലർ ഉടൻ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. കൈനറ്റിക് ഗ്രീൻ എനർജി & പവർ സൊല്യൂഷൻസ് ആണ് ഇവി വിൽക്കുന്നത്. ഇലക്ട്രിക് ലൂണയുടെ പ്രധാന ഷാസി, മെയിൻ സ്റ്റാൻഡ്, സൈഡ് സ്റ്റാൻഡ്, സ്വിംഗ് ആം തുടങ്ങിയവ വികസിപ്പിച്ചെടുത്തതായി കെഇഐഎൽ അവകാശപ്പെടുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള ഒരു പ്രത്യേക പ്രൊഡക്ഷൻ ലൈനിലാണ് ഇലക്ട്രിക് മോപ്പഡ് നിർമ്മിക്കുക. പ്രൊഡക്ഷൻ ലൈനിന്റെ പ്രാരംഭ ശേഷി പ്രതിമാസം 5,000 യൂണിറ്റായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ലൂണയുടെ ഏറ്റവും ഉയർന്ന സമയത്ത് പ്രതിദിനം 2,000 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.
പേര് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി, പുലിവാലുപിടിച്ച് യെസ്‍ഡി!
ഐസിഇ-പവർ പതിപ്പ് പോലെ ഇലക്ട്രിക് ലൂണയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കെഇഎൽ മാനേജിംഗ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ പറഞ്ഞു. ഇ-ലൂണയുടെ അളവ് വർധിപ്പിച്ച് അടുത്ത രണ്ട്-മൂന്ന് വർഷത്തിന് ശേഷം ബിസിനസിലേക്ക് പ്രതിവർഷം 30 കോടിയിലധികം കൂട്ടിച്ചേർക്കാൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇവി സെഗ്‌മെന്റിൽ കെഇഎല്ലിന്റെ സാന്നിധ്യം വർധിപ്പിക്കാനും ഇത് സഹായിക്കും. ലോഞ്ച് ചെയ്യുമ്പോൾ, ലോവർ ടയർ മാർക്കറ്റിലെ കമ്മ്യൂട്ടർ വിഭാഗത്തെയും ലോഡ് കാരിയർ വിഭാഗത്തെയും ഇ-ലൂണ ലക്ഷ്യമിടുന്നു. എന്നിരുന്നാലും, വരാനിരിക്കുന്ന ഇ-ലൂണയുടെ വില, ബാറ്ററി പാക്ക്, സവിശേഷതകൾ എന്നിവ KEEL ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, ഇവിയുടെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഓട്ടോ കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
അമ്പത് വർഷം മുമ്പ് 1972ല്‍ ആണ് കൈനറ്റിക് എഞ്ചിനീയറിംഗ് ആദ്യ ലൂണ മോപ്പഡിനെ പുറത്തിറക്കിയത്. 2,000 രൂപയായിരുന്നു അതിന്റെ വില. താമസിയാതെ ഇത് ഇന്ത്യയിലേക്കുള്ള ഏറ്റവും കാര്യക്ഷമവും താങ്ങാവുന്നതും സൗകര്യപ്രദവുമായ ഗതാഗത സൌകര്യമായി മാറി. 50 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനായിരുന്നു ഇതിന് കരുത്തേകിയിരുന്നത്. അതിന്റെ വില്‍പ്പനയുടെ ഉച്ചസ്ഥായിയിൽ, കൈനറ്റിക് എഞ്ചിനീയറിംഗ് ഒരു ദിവസം 2,000 ലൂണകള്‍ വരെ വിൽപ്പന നടത്തുകയും മോപ്പഡ് വിഭാഗത്തിൽ 95 ശതമാനം വിപണി വിഹിതം നേടുകയും ചെയ്‍തിരുന്നു. 2000-കളുടെ തുടക്കത്തിൽ ഉൽപ്പാദനം നിർത്തുകയും ഇന്ത്യൻ വിപണിയിൽ നിന്ന് വില്‍പ്പന അവസാനിപ്പിക്കുന്നതിനും മുമ്പ് ഏകദേശം 10 ദശലക്ഷം യൂണിറ്റ് കൈനറ്റിക്ക് ലൂണകൾ വിറ്റുപോയതായി കണക്കാക്കപ്പെടുന്നു.
ജാവപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, എത്തീ പുതിയ ജാവ 42 ബോബർ