ഇന്ത്യന്‍ നിര്‍മിത ജിക്‌സറുകള്‍ ജപ്പാനില്‍

By Web TeamFirst Published Mar 27, 2020, 7:26 PM IST
Highlights

ഇന്ത്യയില്‍ നിര്‍മിച്ച ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 ബൈക്കുകള്‍ ജാപ്പനീസ് വിപണിയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ കോര്‍പ്പറേഷന്‍ അവതരിപ്പിച്ചു. 

ഇന്ത്യയില്‍ നിര്‍മിച്ച ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 ബൈക്കുകള്‍ ജാപ്പനീസ് വിപണിയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ കോര്‍പ്പറേഷന്‍ അവതരിപ്പിച്ചു. 

ജിക്‌സര്‍ 250 മോട്ടോര്‍സൈക്കിളിന് 4,48,800 യെന്‍ (ഏകദേശം 3.07 ലക്ഷം ഇന്ത്യന്‍ രൂപ), ജിക്‌സര്‍ എസ്എഫ് 250 മോഡലിന് 4,81,800 യെന്‍ (ഏകദേശം 3.30 ലക്ഷം ഇന്ത്യന്‍ രൂപ) എന്നിങ്ങനെയാണ് വില. പൂര്‍ണമായി നിര്‍മിച്ചശേഷം ബൈക്കുകള്‍ ഇന്ത്യയില്‍നിന്ന് മാതൃരാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണ്. രണ്ട് ബൈക്കുകളും ജപ്പാനിലെ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന അതേ ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 ബൈക്കുകളാണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2019 ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഈ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

249 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 25.6 ബിഎച്ച്പി കരുത്തും 7,300 ആര്‍പിഎമ്മില്‍ 22 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചൂ. ഇന്ത്യയിലെ ബിഎസ് 6 എന്‍ജിന്‍ പുറപ്പെടുവിക്കുന്ന കണക്കുകളാണിത്.

ജപ്പാനില്‍, മാറ്റ് പ്ലാറ്റിനം സില്‍വര്‍ മെറ്റാലിക്, മാറ്റ് ബ്ലാക്ക് മെറ’റാലിക്, ട്രൈറ്റണ്‍ ബ്ലൂ മെറ്റാലിക് (മോട്ടോജിപി എഡിഷന്‍) എന്നീ മൂന്ന് നിറങ്ങളില്‍ ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളും മാറ്റ് ബ്ലാക്ക് മെറ്റാലിക്, മാറ്റ് പ്ലാറ്റിനം സില്‍വര്‍ മെറ്റാലിക് / മാറ്റ് ബ്ലാക്ക് മെറ്റാലിക് ഡുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ജിക്‌സര്‍ 250 മോഡലും ലഭിക്കും.

click me!