കത്തിക്കയറി എസ്‍യുവി ഭ്രമം, ഇക്കാലയളവില്‍ ഇന്ത്യയിലെത്തിയത് ഇത്രയും മോഡലുകള്‍!

By Web TeamFirst Published Jul 18, 2022, 9:09 AM IST
Highlights

നിലവിൽ ഏറ്റവും ജനപ്രിയമായ ചില മോഡലുകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് രണ്ട് വർഷത്തിലധികം നീണ്ടുനിൽക്കുന്നു. എങ്കിലും, പുതിയ ഓർഡറുകൾ ഇപ്പോഴും ഒഴുകുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

സ്‌യുവികൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇന്ത്യയിലും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം രാജ്യത്ത് എസ്‌യുവികളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഡിമാൻഡ് കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 36 എസ്‌യുവികൾ പുറത്തിറക്കാൻ വിവിധ വാഹന നിർമ്മാതാക്കളെ പ്രേരിപ്പിച്ചതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഏറ്റവും ജനപ്രിയമായ ചില മോഡലുകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് രണ്ട് വർഷത്തിലധികം നീണ്ടുനിൽക്കുന്നു. എങ്കിലും, പുതിയ ഓർഡറുകൾ ഇപ്പോഴും ഒഴുകുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

ബുക്ക് ചെയ്‍ത ഈ മഹീന്ദ്ര വണ്ടി കയ്യില്‍ കിട്ടണമെങ്കില്‍ രണ്ടുവര്‍ഷം വേണം, അമ്പരന്ന് വാഹനലോകം!

കൊവിഡ് മാഹാമാരിയുമായി ബന്ധപ്പെട്ട വിവിധ തടസങ്ങള്‍ കാരണം, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾ അവരുടെ സ്വകാര്യ യാത്രാരീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വ്യക്തിഗത വാഹന വിൽപ്പനയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു. എസ്‌യുവികൾ പോലുള്ള വലുതും കടുപ്പമുള്ളതുമായ കാറുകൾ ഇന്ത്യൻ റോഡ് സാഹചര്യങ്ങളിൽ അവയുടെ പ്രായോഗികത കാരണം വാങ്ങുന്നവരിൽ നിന്ന് കൂടുതൽ ആകർഷണം നേടുന്നു. അത് മാത്രമല്ല, ഉയർന്ന നിലവാരമുള്ള ഫീച്ചറുകളുള്ള ടോപ്പ് എൻഡ് വേരിയന്റുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാര്‍. സൺറൂഫും കണക്റ്റഡ് സാങ്കേതികവിദ്യകളും പോലുള്ള ഫീച്ചറുകൾ പ്രത്യേകിച്ച് വാങ്ങുന്നവരിൽ നിന്ന് കൂടുതൽ ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്നു. എസ്‌യുവികളുടെ കുതിപ്പ് ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും വിപണി വിഹിതത്തെ തകർക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എസ്‌യുവി സെഗ്‌മെന്റ് വലിയ വളർച്ച കൈവരിച്ചതായി മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു. "ഇൻഡസ്ട്രിയുടെ ഏകദേശം 19 ശതമാനമായിരുന്ന എസ്‌യുവി വിഭാഗത്തിന്റെ സംഭാവന 2021-22 ൽ 40 ശതമാനമായി ഉയർന്നു, അത് കൂടുതൽ വളരുന്നതായി ഞങ്ങൾ കാണുന്നു.." ശശാങ്ക് ശ്രീവാസ്‍തവ വ്യക്തമാക്കുന്നു.

കോം‌പാക്റ്റ് എസ്‌യുവികളോ എൻട്രി ലെവൽ എസ്‌യുവികളോ ആണ് മുഴുവൻ സെഗ്‌മെന്റിലും ഏറ്റവും ഉയർന്ന ഡിമാൻഡിന് സാക്ഷ്യം വഹിക്കുന്നതെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം 30.68 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതിൽ എൻട്രി ലെവൽ എസ്‌യുവികളുടെ വിഹിതം 6.52 ലക്ഷം യൂണിറ്റാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!

അതിനിടെ പ്രമുഖ ആഭ്യന്തര എസ്‍യുവി നിര്‍മ്മാതാക്കളായ  മഹീന്ദ്ര ഓട്ടോ 2022 ജൂൺ മാസത്തെ അതിന്റെ വിൽപ്പന കണക്കുകൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മുംബൈ (Mumbai) ആസ്ഥാനമായുള്ള ഈ ആഭ്യന്തര എസ്‍യുവി നിർമ്മാതാവിന് 2022 ജൂണിൽ 26,620 എസ്‌യുവികൾ വിൽക്കാൻ കഴിഞ്ഞു. 60 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16,636 സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്.

എന്നിരുന്നാലും, മാസ വില്‍പ്പനയുടെ അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുമ്പോൾ, മഹീന്ദ്രയുടെ എസ്‌യുവി വിൽപ്പന 2022 മെയ് മാസത്തിലെ കണക്കനുസരിച്ച് 0.04 ശതമാനം കുറഞ്ഞു. അത് 26,632 യൂണിറ്റുകൾ വിറ്റു. 2022 ജൂണിലെ കമ്പനിയുടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 26,880 യൂണിറ്റാണ്, കഴിഞ്ഞ വർഷം ജൂണിൽ വിറ്റ 16,913 യൂണിറ്റുകളെ അപേക്ഷിച്ച് 59 ശതമാനം വർദ്ധനവ്.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

“2023 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദം ഞങ്ങളുടെ തുടർച്ചയായ രണ്ടാമത്തെ ഉയർന്ന എസ്‌യുവി വിൽപ്പന പാദമാണ്. XUV700, ഥാര്‍, ബൊലേറോ, XUV300 എന്നിവ ഉൾപ്പെടെ ഞങ്ങളുടെ എല്ലാ ബ്രാൻഡുകൾക്കുമുള്ള ശക്തമായ ഡിമാൻഡ് കാരണം ഇത് സാധ്യമാക്കി. ഞങ്ങൾ ജൂണിൽ 26,620 എസ്‌യുവികളും മൊത്തത്തിൽ 54096 വാഹനങ്ങളും വിറ്റു, 64 ശതമാനം വളർച്ച രേഖപ്പെടുത്തി.." വില്‍പ്പനയിലെ വളര്‍ച്ചയെക്കുറിച്ച് അഭിപ്രായപ്പെട്ട്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

click me!