
ആഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി (Lamborghini) ഇന്ത്യന്‍ കമ്പനിയായ കൈനറ്റിക്ക് എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സുമായി (Kinetic Green Energy & Power Solutions Ltd) കൈകോര്‍ക്കുന്നു. ഇലട്രിക് ഗോള്‍ഫ് കാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഇരു കമ്പനികളും തമ്മില്‍ സഹകരിക്കുക എന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ കൈനറ്റിക്ക് ഇന്ത്യയില്‍ നിര്‍മിക്കും.
കൈനറ്റിക്കിന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്ന ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലോക വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗോള്‍ഫ് കാര്‍ട്ടുകള്‍ക്ക് പുറമെ ഇലട്രിക്ക് ഓട്ടോ, സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയവയാണ് കൈനറ്റിക് നിര്‍മിക്കുന്നത്.
ആഗോള തലത്തില്‍ 9 ബില്യണ്‍ ഡോളറിന്‍ വിപണി ഗോള്‍ഫ് കാര്‍ട്ടുകള്‍ക്ക് ഉണ്ട്. ഈ ഗോള്‍ഫ് കോര്‍ട്ടുകല്‍ക്ക് പുറമെ വിമാനത്താവളങ്ങള്‍, റിസോര്‍ട്ടുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൊക്കെ ഈ നാലുചക്ര വണ്ടി ഉപയോഗിക്കുന്നുണ്ട് എന്നാണ് കമ്പനി പറയുന്നത്.
നിലവിൽ മൂന്ന് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുകയും രണ്ട് ഇ-സ്കൂട്ടറുകൾ വികസിപ്പിക്കുകയും ചെയ്യുന്ന കൈനെറ്റിക് ഗ്രീൻ, അടുത്ത ദശകത്തിൽ ഇന്ത്യൻ റോഡുകളിലെ 70% വാഹനങ്ങളും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ വിപണിയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ, അടുത്ത 10 വർഷത്തിനുള്ളിൽ ഗതാഗത മേഖലയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ശതമാനത്തിൽ ഇന്ത്യ ലോകത്തെ നയിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു.