റോഡ് മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ് ജാക്ക് ഡാനിയേലുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്

By Web TeamFirst Published Aug 11, 2020, 1:57 PM IST
Highlights

അമേരിക്കന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്  റോഡ് മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ് ജാക്ക് ഡാനിയേല്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു.

അമേരിക്കന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്  റോഡ് മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ് ജാക്ക് ഡാനിയേല്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ 107 ലിമിറ്റഡ് എഡിഷന്‍ മോഡലുകളുടെയും വില 38,999 ഡോളര്‍ ആയിരിക്കും. അതായത് ഏകദേശം 29 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഇത്. 

ക്ലോക്ക് വെര്‍ക്സ് കസ്റ്റം സൈക്കിളുമായി കൈകോര്‍ത്താണ് കമ്പനി പുതിയ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ 107 യൂണിറ്റുകള്‍ മാത്രമാകും ആകെ നിര്‍മ്മിക്കുക. ഇന്ത്യന്റെ ഏറ്റവും പ്രീമിയം ടൂറിംഗ് മോട്ടോര്‍സൈക്കിളാണ് പുതിയ റോഡ് മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്സ്.

പുതിയ പാത്ത്‌ഫൈന്‍ഡര്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, പാത്ത്‌ഫൈന്‍ഡര്‍ എസ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്ലൈമകമാന്‍ഡ് റോഗ് ഹീറ്റഡ്, കൂള്‍ഡ് സീറ്റ്, ആപ്പിള്‍ കാര്‍പ്ലേയ്‌ക്കൊപ്പം റൈഡ്കമാന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ പ്രധാന സവിശേഷതകള്‍.

നവീകരിച്ച 600 വാട്ട് പവര്‍ബാന്‍ഡ് ഓഡിയോ സിസ്റ്റം, ഹീറ്റഡ് ഹാന്‍ഡ് ഗ്രിപ്പുകള്‍, ക്രമീകരിക്കാവുന്ന ഫ്‌ലേഡ് ക്ലോക്ക് വെര്‍ക്‌സ് വിന്‍ഡ്‌സ്‌ക്രീന്‍, റിമോട്ട് ലോക്കിംഗ് സാഡില്‍ബാഗുകള്‍, ട്രങ്ക് എന്നിവയും റോഡ് മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ് ജാക്ക് ഡാനിയേല്‍ എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഈ റോഡ് മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ് ജാക്ക് ഡാനിയേല്‍ എഡിഷന്‍ എത്തുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും വ്യക്തമല്ല. 

click me!