
ഏകദേശം ഒരു വർഷം മുമ്പാണ് ജാപ്പനീസ് (Japanese) വാഹന ബ്രാന്‍ഡായ ഇസുസു മോട്ടോർ ഇന്ത്യ (Isuzu Motor India) വി-ക്രോസിന്റെയും എംയു-എക്‌സിന്റെയും ബിഎസ് 6 പതിപ്പുകൾ രാജ്യത്ത് അവതരിപ്പിച്ചത്. ഇപ്പോൾ, പുതിയ യൂണിറ്റിനൊപ്പം ഇരു മോഡലുകളിലും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്‍തിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആരാണ് കേമന്‍? ടൊയോട്ട ഹിലക്സോ ഇസുസു ഡിമാക്സ് വി ക്രോസോ; താരതമ്യം
MU-X, D-Max V-Cross എന്നിവയിലെ ചെറിയ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വലിയ ഒമ്പത് ഇഞ്ച് യൂണിറ്റിനായി മാറ്റി. പുതിയ സിസ്റ്റം ഇപ്പോൾ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി ഫോൾഡബിൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകൾ വാഹനത്തില്‍ തുടർന്നും നൽകുന്നു എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!
161 bhp കരുത്തും 360 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്ന 1.9 ലിറ്റർ ഡീസൽ എൻജിനാണ് രണ്ട് മോഡലുകൾക്കും കരുത്തേകുന്നത്. വി-ക്രോസിന് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കുമ്പോൾ, MU-X-ന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമേ ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
Toyota Innova EV : ഇന്ധനവിലയെ പേടിക്കേണ്ട, വരുന്നൂ വീട്ടുമുറ്റങ്ങളിലേക്ക് എണ്ണവേണ്ടാ ഇന്നോവകള്‍!
ഐ-കെയര്‍ പ്രീ-സമ്മര്‍ സര്‍വീസ് ക്യാമ്പുമായി ഇസുസു
ഇസുസു മോട്ടോഴ്‌സ് ഇന്ത്യ (Isuzu Motors India) അതിന്റെ ഇസുസു ഡി-മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ്യുവികള്‍ക്കുമായി രാജ്യവ്യാപകമായി ഇസുസു ഐ-കെയര്‍ പ്രീ-സമ്മര്‍ സര്‍വീസ് ക്യാമ്പ് (ISUZU I-Care Pre-Summer Service Camp) നടത്തും. രാജ്യം മുഴുവനുമുള്ള ഉപഭോക്താക്കള്‍ക്ക് തടസരഹിതമായ ഡ്രൈവിംഗ് അനുഭവത്തിനായി ആവേശകരമായ ആനുകൂല്യങ്ങളും പ്രതിരോധ പരിപാലന പരിശോധനകളും വാഗ്‍ദാനം ചെയ്യുന്നതാണ് സര്‍വീസ് ക്യാമ്പ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
''തലനരയ്ക്കുവതല്ലെന്‍റെ വാർദ്ധക്യം.." പഴകിയിട്ടും യൂത്തനായി മുറ്റത്തൊരു ഇന്നോവ!
ഇസുസു കെയറിന്‍റെ സംരംഭമായ പ്രീ-സമ്മര്‍ സര്‍വീസ് ക്യാമ്പ് എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്‌ലെറ്റുകളിലും 2022 മാര്‍ച്ച് 21 നും 30 നും ഇടയില്‍ (രണ്ട് ദിവസവും ഉള്‍പ്പെടെ) സംഘടിപ്പിക്കും. ഈ കാലയളവില്‍, ഉപഭോക്താക്കള്‍ക്ക് സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, സൗജന്യ ടോപ്പ് വാഷ്, പണിക്കൂലിയില്‍ 10 ശതമാനം കിഴിവ്, പാര്‍ട്‍സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്ളൂയിഡുകള്‍ക്കും അഞ്ചു ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.
ലോഞ്ച് ചെയ്‍ത് ആഴ്‍ചകൾക്കുള്ളിൽ യമഹ YZF-R15 V4 വില കൂടുന്നു
അഹമ്മദാബാദ്, അനന്തപൂര്‍, ബെംഗളൂരു, ബീമാവരം, ഭുജ്, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂര്‍, ദില്ലി, ദിമാപൂര്‍, ഗാന്ധിധാം, ഗോരഖ്‍പൂര്‍, ഗുരുഗ്രാം, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, ജലന്ധര്‍, ജോധ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കര്‍ണൂല്‍, ലഖ്‍നൌ, മധുര, മംഗലാപുരം, മെഹ്സാന, മൊഹാലി, മുംബൈ, നാഗ്‍പൂര്‍, നെല്ലൂര്‍, പൂനെ, റായ്‍പൂര്‍, രാജമുണ്ട്രി, രാജ്കോട്ട്, സിലിഗുരി, സൂറത്ത്, തിരുപ്പതി, തിരുവനന്തപുരം, വഡോദര, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇസുസുവിന്റെ എല്ലാ അംഗീകൃത സര്‍വീസ് ഔട്ട്‌ലെറ്റുകളിലും പ്രീ-സമ്മര്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കും.
Toyota Hilux : ടൊയോട്ട ഹിലക്സ് ബുക്കിംഗ് നിര്‍ത്തി
സര്‍വീസ് ബുക്കിംഗിനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഇസുസു ഡീലര്‍ ഔട്ട്‌ലെറ്റിലേക്ക് വിളിക്കുകയോ ഔദ്യോഗിക വെബ്‍സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Toyota Hilux price : ടൊയോട്ട ഹിലക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 33.99 ലക്ഷം മുതല്‍