പുതിയ ബി എസ്6 മോഡലുകള്‍ പുറത്തിറക്കി ഇസുസു

Web Desk   | Asianet News
Published : May 20, 2021, 03:14 PM ISTUpdated : May 20, 2021, 03:18 PM IST
പുതിയ ബി എസ്6 മോഡലുകള്‍ പുറത്തിറക്കി ഇസുസു

Synopsis

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ പുതിയ ബിഎസ്6 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ പുതിയ ബിഎസ്6 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വി-ക്രോസ്, MUX എന്നിവയുടെ പുത്തന്‍ പതിപ്പുകളാണ് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ അവതരിപ്പിച്ചത്. 

ബി എസ്6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നവയാണ് ഇവ. വിക്രോസിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, 2വീല്‍ ഡ്രൈവ് എന്നിവയോട് കൂടിയ പതിപ്പിന് 20.06 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം ഡല്‍ഹി) 4വീല്‍ ഡ്രൈവോടു കൂടിയ മാനുവല്‍ ട്രാന്‍സ്‍മിഷന്‍ വേരിയന്‍റിന് 21.07 ലക്ഷം രൂപയുമാണ് വില.

എയറോഡൈനാമിക് സ്‌റ്റൈല്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്‌ളിയറന്‍സും വീല്‍ബെയ്‌സും, ആകര്‍ഷകമായ ഡാര്‍ക്ക് മെറ്റാലിക് ഗ്രേ ഗ്രില്‍, കോക്പിറ്റ് ശൈലിയിലുള്ള കാബിന്‍ ഡിസൈന്‍, മള്‍ട്ടിപ്പിള്‍ സ്‌റ്റോറേജ് സ്‌പേസുകള്‍, 163 പി.എസ് കരുത്തുള്ള 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, എ.ബി.എസ്., എയര്‍ബാഗുകള്‍ എന്നിങ്ങനെ ധാരാളം മികവുകള്‍ ഹൈലാന്‍ഡറിനുണ്ട്. ആകര്‍ഷകമായ ഏഴ് നിറഭേദങ്ങളില്‍ ഹൈലാന്‍ഡര്‍ ലഭിക്കും.

പുതിയ ഇസൂസു MUXന് 33.23 ലക്ഷം മുതല്‍ 35.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. അകത്തും പുറത്തും മാറ്റങ്ങളുമായാണ് വാഹനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പുണ്ടായിരുന്ന അതേ 3.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് വാഹനത്തിന്‍റെ ഹൃദയം. ബിഎസ്6 ലേക്ക് പുതുക്കിയ ഈ എഞ്ചിന്‍ പരമാവധി 177 bhp കരുത്തില്‍ 380 Nm ടോര്‍ഖ് ഉത്പാദിപ്പിക്കും. കൂടാതെ ടു വീല്‍ഡ്രൈവ് അല്ലെങ്കില്‍ ഓള്‍വീല്‍ ഡ്രൈവ് സംവിധാനവും ഇസൂസു എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു. 4×4 മോഡലിന് വ്യത്യസ്ത ശ്രേണി തെരഞ്ഞെടുക്കുന്നതിനുള്ള ഷിഫ്റ്റ്ഓണ്‍ഫ്‌ലൈ ഓപ്പറേഷനും കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ